റിയാദ്: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) 'വേനൽച്ചൂടിൽ ഒരു തണൽക്കൂട്' എന്ന സന്ദേശത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.
ആത്മീയതയും അറിവും പങ്കുവെച്ചുള്ള 'നറു നിലാവിൻ രാവ്' കുടുംബസംഗമത്തിൽ ഐ.സി.എഫ് റിയാദ് ദാഈ അബ്ദുല്ല സഖാഫി ഓങ്ങല്ലൂർ പ്രഭാഷണം നടത്തി. സ്ത്രീ വിദ്യാഭ്യാസം പുരുഷന്മാരെപോലെതന്നെ ഇസ്ലാം പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും പ്രവാചകപത്നി ആഇശ ബീവിയുടെ ജീവിതം ഇതിന് മതിയായ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
സുലൈ അൽ-ഖുദ്സ് ഇസ്തിറാഹയിൽ നടന്ന 'നറുനിലാവിൻ രാവ്' കുടുംബസംഗമം സെൻട്രൽ മുശ്രിഫ് ഷറഫുദ്ദീൻ നിസാമി ഉദ്ഘാടനം നിർവഹിച്ചു. സെൻട്രൽ ദഅവ പ്രസിഡന്റ് അബ്ദുറഹ്മാൻ സഖാഫി അധ്യക്ഷത വഹിച്ചു. സെൻട്രൽ ദഅവ സെക്രട്ടറി ബഷീർ മിസ്ബാഹി സ്വാഗതവും സംഘാടകസമിതി കൺവീനർ അബ്ബാസ് സുഹ്രി നന്ദിയും പറഞ്ഞു. സംഘാടകസമിതി ചെയർമാൻ ഇബ്രാഹിം കരീം, ഹസൈനാർ മുസ്ല്യാർ പടപ്പങ്ങാട്, അബ്ദുൽ സലാം പാമ്പുരുത്തി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.