ദമ്മാം: ഐ.സി.സി ഇഫ്താർ തമ്പിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ യുവജന വിഭാഗം സംഘടിപ്പിച്ച ഇസ്ലാമിക് എക്സിബിഷന് തുടക്കമായി. ഐ.സി.സി ഡയറക്ടർ ഡോ. അബ്ദുൽ വാഹിദ് അൽ മസ്റൂഈ ഉദ്ഘാടനം ചെയ്തു.
ഐ.സി.സി പ്രബോധന വിഭാഗം തലവൻ മുബാറക് ഫാഇസ്, അബ്ദുൽ ജബ്ബാർ മദീനി, നൗഷാദ് തൊളിക്കോട്, ഫൈസൽ കൈതയിൽ എന്നിവർ സംസാരിച്ചു. മലയാളം വിഭാഗം ദിനേന നടത്തുന്ന വിജ്ഞാന സദസ്സ്, നോമ്പുതുറ വിരുന്ന് എന്നിവയിൽ പങ്കെടുക്കാൻ എത്തുന്ന വിശ്വാസികൾക്കും പൊതുജനങ്ങൾക്കും റമദാൻ എല്ലാ ദിവസവും വൈകീട്ട് നാല് മുതൽ പ്രദർശന നഗരി സന്ദർശിക്കാം. വിവിധ വിഷയങ്ങളിൽ ദിനേനയുള്ള മത പ്രഭാഷണങ്ങൾ, വാരാന്ത്യ നിശാപഠന സംഗമം, യൂത്ത് മീറ്റ് തുടങ്ങി വിവിധ ദഅവാ പരിപാടികൾ നോമ്പുതുറ തമ്പിൽ നടന്നുവരുന്നതായി ഐ.സി.സി മലയാള വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.