ജിദ്ദ: ഫലസ്തീൻ നഗരമായ നബ്ലുസിൽ ഇസ്രായേൽ അധിനിവേശസേന നടത്തിയ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. 10 ജീവൻ അപഹരിക്കാനും നിരവധി പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ നീചമായ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഈ ആക്രമണത്തെ സൗദി അറേബ്യ പൂർണമായും ശക്തിയുക്തം എതിർക്കുന്നു. അധിനിവേശം അവസാനിപ്പിക്കുന്നതിനും ഇസ്രായേലി ആക്രമണങ്ങൾ തടയുന്നതിനും സിവിലിയന്മാർക്ക് ആവശ്യമായ സംരക്ഷണം നൽകുന്നതിനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനംചെയ്യുന്നു.
മരിച്ചവരുടെ കുടുംബങ്ങളോടും ഫലസ്തീൻ ഗവൺമെൻറിനോടും ജനങ്ങളോടും രാജ്യത്തിന്റെ അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഫലസ്തീൻ വെസ്റ്റ് ബാങ്കിലെ നബ്ലുസ് നഗരത്തിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.