ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ പെരിന്തൽമണ്ണ നിവാസികളൂടെ കൂട്ടായ്മയായ പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം അംഗങ്ങൾക്ക് ചികിത്സ ചെലവിൽ ഇളവ് ലഭിക്കുന്ന പ്രിവിലേജ് കാർഡുകൾ വിതരണം ചെയ്തു.
സൗജന്യ രജിസ്ട്രേഷൻ, കൺസൽട്ടേഷൻ, റേഡിയോളജി, ലാബ്, െഎ.പി വിഭാഗങ്ങളിൽ 15 ശതമാനം ഇളവ് ലഭ്യമാകുന്ന കിംസ് അൽ ഷിഫ ആശുപത്രികളിലെ കാർഡുകളാണ് വിതരണം ചെയ്തത്.
പെൻട്രിഫ് ദമ്മാം പ്രസിഡൻറ് ഹബീബ് ഏലംകുളം, ഫർഹാൻ ഉച്ചാരക്കടവിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് ബഷീർ ആലുങ്ങൽ അധ്യക്ഷതവഹിച്ചു. നസീർ ബാബു, ബഷീർ ബാഖഫി എന്നിവർ സംസാരിച്ചു.
അബ്ദുസ്സലാം സ്വാഗതവും ഇക്ബാൽ ആനമങ്ങാട് നന്ദിയും പറഞ്ഞു. മുഹമ്മദാലി പാറ്റശ്ശേരി, മുഹമ്മദാലി നാലകത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.