യാംബു: ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാ സംഘടനകളുടെയും യോജിച്ച മുന്നേറ്റം വേണമെന്ന് ഒ.ഐ.സി.സി യാംബു സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സംവാദം അഭിപ്രായപ്പെട്ടു. 'ജനാധിപത്യ മതേതര ഇന്ത്യയുടെ വർത്തമാനം' എന്ന ശീർഷകത്തിൽ നടന്ന ജനകീയ സംവാദത്തിൽ വിവിധ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടന ഭാരവാഹികൾ പങ്കെടുത്തു.ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ശങ്കർ എളങ്കൂർ ഉദ്ഘാടനം ചെയ്തു. യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അസ്കർ വണ്ടൂർ അധ്യക്ഷത വഹിച്ചു.
നാസർ നടുവിൽ (കെ.എം.സി.സി), ജഹാംഗീർ ഷാ (നവോദയ), സോജി ജേക്കബ് (പ്രവാസി സാംസ്കാരിക വേദി), സൈനുൽ ആബിദ് (ഐ.എഫ്.എഫ്), ജാബിർ വാണിയമ്പലം (തനിമ സാംസ്കാരികവേദി), ഹകീം പൊന്മള (ഐ.സി.എഫ്), നിയാസ് പുത്തൂർ (യാംബു ഇന്ത്യൻ ഇസ്ലാഹി സെൻറർ), അബ്ദുൽ കരീം പുഴക്കാട്ടിരി (എസ്.ഐ.സി), അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം), റോയ് നീലങ്കാവിൽ, റോയ് ശാസ്താംകോട്ട (ഒ.ഐ.സി.സി) എന്നിവർ സംസാരിച്ചു. സിദ്ദീഖുൽ അക്ബർ സ്വാഗതവും തോമസ് വർഗീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.