ജിദ്ദ: ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ (ഐവ)യുടെ കീഴിൽ ഈ വര്‍ഷത്തെ ഹജ്ജ് കർമവുമായി ബന്ധപ്പെട്ട മേഖലകളില്‍ സേവനരംഗത്തിറങ്ങിയ വളന്റിയർമാരുടെ സംഗമം സംഘടിപ്പിച്ചു. ജിദ്ദയിലെ വ്യവസായ പ്രമുഖന് അബ്ദുറഹ്മാന് അല്ഫദുല് സംഗമം ഉദ്ഘാടനം ചെയ്തു.
അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കുകയും പരിചരിക്കുകയും ചെയ്ത ഐവ വളന്റിയര്‍മാരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. പ്രവാചകന് ഇബ്രാഹീം നബിയുടെ പ്രാർഥനാഫലമായി സജീവമായ മക്കയിലേക്ക് ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ഹജ്ജിനായി എത്തിച്ചേരുന്ന തീര്‍ഥാടകരെ സര്‍വവും ത്യജിച്ചു സ്വീകരിക്കേണ്ടത് മക്കയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവരുടെ ബാധ്യതയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ അശ്റഫ് മൗലവി അഭിപ്രായപ്പെട്ടു.
ഇന്ത്യൻ കോൺസുലേറ്റിന്റെ പിന്തുണയോടെ ഇരുന്നൂറിലധികം വളന്റിയർമാരാണ് ഇത്തവണ സേവനരംഗത്തിറങ്ങിയത്. ജിദ്ദ എയർപോർട്ടിലും അസീസിയ താമസകേന്ദ്രങ്ങളിലും നടത്തിയ സേവനങ്ങള്‍, മിനയിലെ തമ്പുകള്‍, റോഡുകള്‍, ആശുപത്രികള്‍, ജംറ തുടങ്ങിയ ഏരിയകളില്‍ മാപ്പുകള്‍, വീൽചെയർ എന്നിവ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളിലും ഭക്ഷണവിതരണം, പ്രഥമ ശുശ്രൂഷ തുടങ്ങിയ മേഖലകളിലും അഭിമുഖീകരിച്ച പ്രശ്നങ്ങള്‍, പരിഹാര മാർഗങ്ങള്‍ എന്നിവയെക്കുറിച്ച് വളന്റിയർമാർ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു.
റിസ്വാൻ അലി അധ്യക്ഷത വഹിച്ചു. സലാഹ് കാരാടൻ, നാസർ ചാവക്കാട്, അന്‍വര്‍ വടക്കാങ്ങര, അബ്ദുറഹ്മാന്, അല്‍ അമീന്, ഇഅജാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
ശറഫുദ്ദീന്‍ മേപ്പാടി സ്വാഗതവും ദിലീപ് താമരക്കുളം നന്ദിയും പറഞ്ഞു. ലിയാഖത്ത് കോട്ട ഖിറാഅത്ത് നിർവഹിച്ചു. അബ്ബാസ് ചെങ്ങാനി, അബ്ദുല്‍ ഗഫൂര്‍ തേഞ്ഞിപ്പലം, ഹനീഫ പാറക്കല്ലില്‍, നൗഷാദ് ഓച്ചിറ, എം.എ.ആര്, ജരീര്‍ വേങ്ങര, അമാനുല്ല വെളിയംകോട്, ഹസ്സന് കോയ, ഷൗക്കത്ത് അലി കോട്ട എന്നിവർ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.