ദമ്മാം: ദമ്മാമിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായ ജാഫര്‍ മങ്കര 17 വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു. ദമ്മാമിലെ ഫുഡ് റീട്ടെയില്‍ ഗ്രൂപ്പായ സുംഫലയിൽ ജീവനക്കാരനാണ്. കണ്ണൂര്‍ ജില്ല കെ.എം.സി.സി പ്രവര്‍ത്തക സമിതിയംഗം, തളിപ്പറമ്പ് സി.എച്ച് സെൻറര്‍ കോഓഡിനേറ്റര്‍ എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കണ്ണൂര്‍ തളിപ്പറമ്പ് മങ്കര സ്വദേശിയായ ജാഫറിന് ജില്ല കെ.എം.സി.സി ദമ്മാമില്‍ യാത്രയയപ്പ് നല്കി. കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി സെക്രട്ടറി അബ്ദുല്‍ അസീസ് എരുവാട്ടി ഉപഹാരം കൈമാറി.
ഫൈസൽ ഇരിക്കൂർ, മുസ്തഫ കുറ്റ്യേരി, അലി ഊരകം, ഉമർ പറോളി, അബ്ദുറഹ്മാൻ ഉളിയിൽ, റഹ്മാൻ ബത്താലി, ഷംശാദ് മുറാദ്, മുഹമ്മദ് ഷാൻ, അഷറഫ് കുറുമാത്തൂർ, ഹബീബ് പിടി എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.