ജിസാൻ: ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല ജിസാൻ) പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു. മഹ്ബൂജ് ലൈലത്തി ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. പഞ്ചഗുസ്തിയോടെ ആരംഭിച്ച കായികമത്സരത്തിലെ വടംവലി, സ്ത്രീകളുടെ പായസംകുടി തുടങ്ങിയ ഇനങ്ങളിൽ ജിസാനിലെ പ്രവാസികളുടെ പങ്കാളിത്തം ശ്രദ്ധേയമായി. കുട്ടികൾക്ക് ചിത്രരചന, ചിത്രത്തിന് ചായം കൊടുക്കൽ തുടങ്ങിയ മത്സരങ്ങളും ഉണ്ടായിരുന്നു.
തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഫൈസൽ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സതീഷ് നീലാംബരി ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി മനോജ് കുമാർ ഈദ് സന്ദേശവും രക്ഷാധികാരി വെന്നിയൂർ ദേവൻ മുഖ്യപ്രഭാഷണവും നടത്തി.
രക്ഷാധികാരിമാരായ മൊയ്തീൻ ഹാജി, സണ്ണി ഓതറ, ജിസാൻ ഏരിയ പ്രസിഡൻറ് ജബ്ബാർ പാലക്കാട്, അബു അരിഷ് ഏരിയ സെക്രട്ടറി അഷ്റഫ്, സബിയ ഏരിയ സെക്രട്ടറി നൗഷാദ് പുതിയതോപ്പിൽ, സാംത ഏരിയ സെക്രട്ടറി ഹരിദാസ് എന്നിവർ സംസാരിച്ചു.
സെക്രട്ടറിമാരായ സലാം കൂട്ടായി സ്വാഗതവും അനീഷ് നായർ നന്ദിയും പറഞ്ഞു. സലിം മൈസൂർ, നൗഷാദ് വാഴക്കാട്, ഹർഷാദ് എന്നിവരുടെ നേതൃത്വത്തിൽ സംഗീത നിശയും ഫാത്തിമ ഫൈസ, അമേയ അനീഷ് എന്നിവരുടെ നൃത്തനൃത്യങ്ങളും അബഹ ക്ലൗഡ്സ്, ജിദ്ദ വൈബ് എന്നീ ടീമുകളുടെ കലാപ്രകടനങ്ങളും അരങ്ങേറി. ഹർഷാദ്, അന്തുഷ ചെട്ടിപ്പടി, ഷാജി, ഷെൽജൻ, സാദിഖ് ഉള്ളളം, സലിം മൈസൂർ, സലാം എളമരം, ഗഫൂർ പൊന്നാനി, മാഹീൻ കൊല്ലം, അമീൻ, മോഹൻ ദാസൻ, അർഷാദ്, ഹബീബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.