ജുബൈൽ: ജമ്മു-കശ്മീർ, ഹരിയാന തെരഞ്ഞെടുപ്പ് ഫലങ്ങൾ രാജ്യത്ത് ബി.ജെ.പിക്കെതിരായ വികാരം ശക്തിപ്പെടുന്നതിെൻറ തെളിവാണെന്ന് പ്രവാസി വെൽഫെയർ ജുബൈൽ റീജനൽ കമ്മിറ്റി വിലയിരുത്തി.
അധികാരത്തിെൻറ എല്ലാ ഉപകരണങ്ങളും ഉപയോഗപ്പെടുത്തിയിട്ടും ജമ്മു-കശ്മീർ ബി.ജെ.പിയെ കൈവെടിഞ്ഞത് ബി.ജെ.പി മുന്നോട്ടുവെച്ച എല്ലാ വാദങ്ങളെയും ജനങ്ങൾ തള്ളിയതിെൻറ തെളിവാണ്. ഹരിയാനയിലാകട്ടെ ജനവികാരം പൂർണമായി ഉപയോഗപ്പെടുത്താനാവാത്തതാണ് ഇൻഡ്യ മുന്നണിയുടെ പരാജയത്തിെൻറ കാരണം.
മുന്നണിയിലെ ചെറുകക്ഷികളെ കൂടി സഹകരിപ്പിച്ചിരുന്നുവെങ്കിൽ അനായാസ ജയം നേടാനാകുമായിരുന്നു. ഇതിൽ പാഠമുൾക്കൊണ്ട് ആവശ്യമായ തന്ത്രങ്ങളും സഖ്യങ്ങളും ആവിഷ്കരിക്കുന്നതിലൂടെ മാത്രമെ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ സംഘ് പരിവാറിനെതിരെ വിജയിക്കാനാവൂ എന്നും പ്രവാസി വെൽഫെയർ ജുബൈൽ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.