റിയാദ്: നമ്മുടെ രാജ്യത്തെ ലോകത്തിലെ തന്നെ എണ്ണപ്പെട്ട രാജ്യങ്ങളിലൊന്നാക്കി മാറ്റുന്നതിന് നേതൃത്വം കൊടുത്ത ബഹുമുഖ പ്രതിഭയായിരുന്നു ജവഹർലാൽ നെഹ്റുവെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച നെഹ്റുവിന്റെ 135ാം ജന്മദിനാഘോഷത്തിൽ പങ്കെടുത്തവർ അഭിപ്രായപെട്ടു. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ വളരെ ദരിദ്രമായിരുന്ന ഇന്ത്യ രാജ്യത്തെ അദ്ദേഹത്തിെൻറ ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികളും പരിപാടികളുമാണ് ഇന്ന് നാം കാണുന്ന ഇന്ത്യയാക്കി മാറ്റിയത്. പഞ്ചവത്സര പദ്ധതികൾ ആവിഷ്കരിച്ചതും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വളരെ വിപ്ലവകരമായ പല പദ്ധതികൾക്കും രൂപം നൽകിയതും ജവഹർലാൽ നെഹ്റുവായിരുന്നു.
അദ്ദേഹത്തെ തിരസ്കരിക്കാനുള്ള ശ്രമങ്ങളാണ് ഇന്ന് നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം അദ്ദേഹം അറിയപ്പെടുന്നു. ചേരിചേരാനയം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത് നെഹ്റുവായിരുന്നു. ലോകംതന്നെ ആദരിച്ച നേതാവായിരുന്നു ജവഹർലാൽ നെഹ്റുവെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് രഘുനാഥ് പറശ്ശിനിക്കടവ് അധ്യക്ഷത വഹിച്ചു. മുഹമ്മദാലി മണ്ണാർക്കാട് ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സലിം കളക്കര മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ യഹ്യ കൊടുങ്ങല്ലൂർ, ഷംനാദ് കരുനാഗപ്പള്ളി, ഗ്ലോബൽ മെംബർ നൗഫൽ പാലക്കാടൻ, അസ്കർ കണ്ണൂർ, നാഷനൽ കമ്മിറ്റി ഭാരവാഹികളായ സിദ്ദിഖ് കല്ലുപറമ്പൻ, റഹ്മാൻ മുനമ്പത്ത്, ജില്ല പ്രസിഡൻറുമാരായ സുഗതൻ നൂറനാട്, അമീർ പട്ടണത്ത്, അബ്ദുൽ കരീം കൊടുവള്ളി, ഫൈസൽ പാലക്കാട്, സുരേഷ് ശങ്കർ, ഷഫീഖ് പുരകുന്നിൽ, സജീർ പൂന്തുറ, ശുകൂർ ആലുവ, ബഷീർ കോട്ടയം, ഹരീന്ദ്രൻ പയ്യന്നൂർ, ശരത് സ്വാമിനാഥൻ, സലിം ആർത്തിയിൽ, അലി ആലുവ, രാജു തൃശൂർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും സകീർ ദാനത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.