റിയാദ്: സൗദിയിൽനിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് വൻ ഓഫർ പ്രഖ്യാപിച്ച് പ്രമുഖ ബജറ്റ് എയർലൈൻ കമ്പനിയായ ജസീറ എയർവേയ്സ്. കേരളത്തിൽ കൊച്ചിയിലേക്ക് മാത്രമാണ് സർവിസുള്ളത്.
169 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. മൂന്നു ദിവസത്തിനുള്ളിൽ ടിക്കറ്റ് എടുക്കുന്നവർക്കാണ് ഈ ഇളവ് ലഭിക്കുക. ജിദ്ദ, ഹാഇൽ, റിയാദ് എന്നിവിടങ്ങളിൽനിന്ന് കൊച്ചിയിലേക്ക് 349 റിയാലും, ഖസീം, ദമ്മാം, മദീന എന്നിവിടങ്ങളിൽനിന്ന് 299 റിയാലുമാണ് ടിക്കറ്റ് നിരക്ക്.
കൊച്ചിക്ക് പുറമെ ഇന്ത്യയിൽ മുംബൈ, ഡൽഹി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ജസീറ എയർവേയ്സ് സർവിസ് നടത്തുന്നുണ്ട്. ജിദ്ദയിൽനിന്ന് മുംബൈയിലേക്ക് 199 റിയാലും ബംഗളൂരുവിലേക്ക് 299 റിയാലും ഹൈദരാബാദിലേക്ക് 249 റിയാലുമാണ് നിരക്ക്. എന്നാൽ റിയാദിൽനിന്ന് ചെന്നൈയിലേക്ക് 299, ഹൈദരാബാദിലേക്ക് 229, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് 169, ബംഗളൂരു 299 എന്നിങ്ങനെയാണ് ഈടാക്കുന്നത്. കൂടാതെ ദമ്മാമിൽനിന്ന് ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും 299 റിയാലാണ്. അൽ ഖസീം, ഹാഇൽ, മദീന എന്നിവിടങ്ങളിൽനിന്നും ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കും ടിക്കറ്റിന് ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ കൊച്ചിയിലേക്ക് മാത്രമാണ് സർവിസുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.