ജിദ്ദ: എയർ ഇന്ത്യയുടെ ജിദ്ദ-കൊച്ചി വിമാനം അനിശ്ചിതമായി വൈകുന്നതിനെ തുടർന്ന് 450 ഒാളം യാത്രക്കാർ ജിദ്ദയിൽ കുടുങ്ങിക്കിടക്കുന്നു. ചൊവ്വാഴ്ച രാത്രി പുറപ്പെടേണ്ട എ.െഎ 964 വിമാനമാണ് വൈകുന്നത്. ഇതിൽ 85 ശതമാനം യാത്രികരും ഉംറ തീർഥാടകരാണ്. വിമാനം എപ്പോൾ പുറപ്പെടുമെന്ന് 24 മണിക്കൂറിന് ശേഷവും അധികൃതർ കൃത്യമായി പറയുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു.
സ്ത്രീകളും പ്രായം ചെന്നവരുമാണ് യാത്രികരിൽ ഏറെയും. വസ്ത്രവും മരുന്നുമുൾപെടെ അവശ്യസാധനങ്ങൾ നേരത്തെ ലഗേജിൽ പോയതിനാൽ വലിയ പ്രയാസത്തിലാണ് യാത്രികർ. കൊച്ചിയിലെ റൺവേ തകരാർ കാരണം യാത്ര ബുധനാഴ്ച രാവിലേക്ക് മാറ്റുന്നു എന്നാണ് ആദ്യം അധികൃതർ അറിയിച്ചത്. എന്നാൽ ഇവരെ കൊണ്ടുപോകാനുള്ള വിമാനം ഹൈദരാബാദിൽ നിന്ന് വന്നില്ലെന്നാണ് ബുധനാഴ്ച അറിയിച്ചത്. യാത്ര രാത്രിയുണ്ടാവുമെന്ന് അറിയിച്ചെങ്കിലും അനിശ്ചിതമായി വൈകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.