ജിദ്ദയിലെ സാമൂഹിക പ്രവർത്തകൻ മുഹമ്മദലി ചേലക്കര നാട്ടിൽ നിര്യാതനായി

ജിദ്ദ: സാമൂഹിക പ്രവർത്തകനും കെ.എം.സി.സി ജിദ്ദ അൽ ഹംറ ഏരിയാ കമ്മറ്റി പ്രസിഡന്‍റുമായിരുന്ന മുഹമ്മദലി ചേലക്കര (53) ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതനായി. തൃശൂർ ചേലക്കര ചേലക്കാട് കായാമ്പൂവം ചേരിക്കൽ മുഹമ്മദ് എന്ന കുഞ്ഞുമണി ഉസ്താദിന്‍റെ മകനാണ്.

മികച്ച സംഘാടകനും ഹജ്ജ് സേവന രംഗത്തെ സജീവസാന്നിധ്യവുമായിരുന്ന ഇദ്ദേഹം ഏതാനും ദിവസങ്ങൾക്ക്മുമ്പ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് വിദഗ്ധ ചികിത്സക്കായി നാട്ടിൽ പോയതായിരുന്നു. തൃശൂർ മിഷൻ ആശുപത്രിയിൽ ചികിത്സ തേടി വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് മരണം.

ഭാര്യ: ജമീല, മക്കൾ: മുഹമ്മദ് കാസിം, മുഹമ്മദ് ഷാഫി, മൈമൂന, മുഹമ്മദ് ഇഖ്ബാൽ. മരുമക്കൾ: ജസ്ന, ഷിഹാബ്, ഹസീബ. ഖബറടക്കം ഇന്ന് (ഞായർ) വൈകീട്ട് നാല് മണിക്ക് കയാംപുവ്വം മഖ്ബറയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയി

Tags:    
News Summary - Jeddah-based social activist Muhammad Ali Chelakkara has died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.