ജിദ്ദ: ജിദ്ദ അന്താരാഷ്ട്ര പുസ്തകമേള ജിദ്ദ ഗവർണർ അമീർ സഊദ് ബിൻ അബ്ദുല്ല ബിൻ ജലവി സന്ദർശിച്ചു. മേളയിലെത്തിയ ഗവർണർ പുസ്തക സ്റ്റാളുകൾ മുഴുവൻ ചുറ്റിനടന്നു കണ്ടു. ഈമാസം എട്ടിനാണ് ജിദ്ദ സൂപ്പർഡോമിൽ പുസ്തകമേളക്ക് തുടക്കമായത്.
സാഹിത്യ-പ്രസിദ്ധീകരണ-മൊഴിമാറ്റ അതോറിറ്റി സംഘടിപ്പിച്ച മേളയിൽ ചരിത്രം, ഭൂമിശാസ്ത്രം, സാഹിത്യം, സംസ്കാരം, സയൻസ്, പുരാവസ്തുക്കൾ, യാത്രാവിവരണം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള ഗ്രന്ഥങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്വദേശികളും വിദേശികളുമായി നിരവധി പേരാണ് മേള കാണാൻ എത്തിക്കൊണ്ടിരിക്കുന്നത്. മേള ഈ മാസം 17ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.