ജിദ്ദ നഗര വികസനം: കെട്ടിടം പൊളിക്കൽ തുടരുന്നു; സേവനങ്ങൾ വേർപ്പെടുത്തുന്ന, കെട്ടിടം പൊളിക്കുന്ന തീയതികൾ പ്രഖ്യാപിച്ചു

ജിദ്ദ: നഗര വികസനത്തിന്റെ ഭാഗമായി ചേരിപ്രദേശങ്ങളിലെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിനായി അസീസിയ, റിഹാബ്​ ഡിസ്​ട്രിക്​റ്റുകളിലെ താമസക്കാർക്ക്​​ അടുത്ത ശനിയാഴ്​ച നോട്ടീസ്​ നൽകും. ജൂൺ നാലിന്​ പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളിലേക്കുള്ള സേവനങ്ങൾ വേർപ്പെടുത്താനും ജൂൺ 11 ന്​ കെട്ടിടങ്ങൾ നീക്കം ചെയ്യാനും ആരംഭിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണിതെന്ന്​ പ്രാദേശികൾ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

മുശ്​രിഫ ഡിസ്​ട്രിക്​റ്റിൽ പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങളിലെ താമസക്കാർക്ക് കഴിഞ്ഞ ദിവസം​ അറിയിപ്പ്​ നൽകിയിട്ടുണ്ട്​. അവിടത്തെ കെട്ടിടങ്ങളിലെ സേവനങ്ങൾ മെയ്​ 28 ന്​ വേർപ്പെടുത്തുകയും ജൂൺ നാല്​ മുതൽ കെട്ടിടം പൊളി ആരംഭിക്കുകയും ചെയ്യും. മെയ് ഏഴിന്​ ബനീ മാലിക്​, അൽവുറൂദ്​ ഡിസ്ട്രിക്റ്റുകളിലെ പൊളിച്ചുമാറ്റാൻ പോകുന്ന കെട്ടിട താമസക്കാർക്ക്​ അറിയിപ്പ്​ നൽകിയിട്ടുണ്ട്​. അടുത്ത ശനിയാഴ്​ച കെട്ടിടങ്ങളിലേക്കുള്ള സേവനങ്ങൾ വേർപ്പെടുത്തുകയും മെയ് 28ന് കെട്ടിടം പൊളിക്കൽ ആരംഭിക്കുകയും ചെയ്യും. റബ്​വ ഡിസ്​ട്രിക്​റ്റിലെ താമസക്കാർക്ക്​ ജൂൺ 11 ന് ആണ്​​ മാറുന്നതിന്​ അറിയിപ്പ്​ നൽകാൻ തീരുമാനിച്ചിരിക്കുന്നത്​. ജൂൺ 18 ന്​ സേവനങ്ങൾ വേർപ്പെടുത്തും. ജൂൺ 25 ന് കെട്ടിടങ്ങൾ പൊളിക്കുന്നത്​ ആരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്​.

ജാമിഅ ഡിസ്​ട്രിക്​റ്റിലെ പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങളിലെ താമസക്കാർക്ക്​ കഴിഞ്ഞ ശനിയാഴ്​ച മാറാൻ അറിയിപ്പ്​ നൽകിയിട്ടുണ്ട്​. മെയ്​ 28 ന്​ സേവനങ്ങൾ വേർപ്പെടുത്തുകയും ജൂൺ നാലിന്​ കെട്ടിടം പൊളി ആരംഭിക്കുകയും ചെയ്യും. റവാബി ഡിസ്​ട്രിക്​റ്റിലെ താമസക്കാർക്ക്​ മെയ്​ 28 ന്​ അറിയിപ്പ്​ നൽകുകയും ജൂൺ നാലിന്​ സേവനങ്ങൾ വേർപ്പെടുത്തുകയും ജൂൺ 11 ന് കെട്ടിടം പൊളി ആരംഭിക്കുകയും ചെയ്യും. മുൻതസഹാത്ത്​ ഡിസ്​​ട്രിക്​റ്റുകളിലെ കെട്ടിട താമസക്കാർക്ക്​ ജൂൺ 11 ന് അറിയിപ്പ്​ നൽകുകയും ജൂൺ 18 ന്​ സേവനങ്ങൾ വേർപ്പെടുത്തുകയും ജൂൺ 25 ന് കെട്ടിടം പൊളി ആരംഭിക്കുകയും ചെയ്യും.

ഖുവൈസിലെ കെട്ടിട താമസക്കാർക്ക്​ ജൂൺ 25 ന് അറിയിപ്പ്​ നൽകുകയും ജൂലൈ രണ്ടിന്​ സേവനങ്ങൾ വേർപ്പെടുത്തുകയും ജൂലൈ ഒമ്പതിന്​ കെട്ടിടം പൊളി ആരംഭിക്കുകയും ചെയ്യും. അൽഅദ്​ൽ വൽ ഫദ്​ൽ ഡിസ്​ട്രിക്​റ്റുകളിലുള്ളവർക്ക്​ ജൂലൈ 16 ന്​ അറിയിപ്പ്​ നൽകുകയും ജൂലൈ 23 ന് സേവനങ്ങൾ വേർപ്പെടുത്തുകയും ജൂലൈ 30 ന്​ കെട്ടിടം പൊളി ആരംഭിക്കുകയും ചെയ്യും. ഉമ്മുസലം ഡിസ്​ട്രിക്​റ്റ്​, കിലോ 14 ന്​ വടക്ക്​ എന്നിവിടങ്ങളിലെ താമസക്കാർക്ക്​ ജൂലൈ 30 ന്​ അറിയിപ്പ്​ നൽകുകയും ആഗസ്​റ്റ്​ ആറിന്​ സേവനങ്ങൾ വേർപ്പെടുത്തുകയും ആഗസ്​റ്റ്​ 13 ന്​ കെട്ടിടം പൊളി ആരംഭിക്കുകയും ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്​.

Tags:    
News Summary - Jeddah building demolition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.