ജിദ്ദ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) 30ാം വാർഷികമായ ത്രൈവിങ് തേർട്ടിയുടെ ‘വിഭവം കരുതണം വിപ്ലവമാവണം’ എന്ന പ്രമേയത്തിൽ ജിദ്ദ സിറ്റി ആർ.എസ്.സി പ്രമേയ വിചാരം സംഘടിപ്പിച്ചു. ചർച്ചാ സംഗമം അബ്ദുറഹ്മാൻ സഖാഫി ചേമ്പ്രശ്ശേരി ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ ജാബിർ നഈമി അധ്യക്ഷത വഹിച്ചു. മനുഷ്യ വിഭവങ്ങളും പ്രകൃതി വിഭവങ്ങളും സാമൂഹിക രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് ക്രിയാത്മകമായി ഉപയോഗിക്കുമ്പോഴാണ് വരും തലമുറക്ക് കൂടി അത് ഫലവത്താവുകയെന്നും ഇതിൽ പ്രവാസികൾക്ക് കൂടുതൽ പങ്ക് വഹിക്കാൻ സാധിക്കുമെന്നും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപെട്ടു.
പ്രകൃതി, മനുഷ്യൻ, യുവത്വം, സമ്പത്ത്, വെള്ളം, സമയം തുടങ്ങിയ വിവിധ വിഭവങ്ങളെ എങ്ങനെ കരുതി പ്രയോഗിക്കണം എന്ന ചർച്ചകളും പരിപാടിയിൽ നടന്നു. ആർ.എസ്.സി ഗ്ലോബൽ മീഡിയ സെക്രട്ടറി സാദിഖ് ചാലിയാർ മുഖ്യ പ്രഭാഷണം നടത്തി. കെ.ടി.എ. മുനീർ (ഒ.ഐ.സി.സി), ഇസ്ഹാഖ് പൂണ്ടോളി (കെ.എം.സി.സി), ലാലു വെങ്ങൂർ (നവോദയ), സുജീർ പുത്തൻപള്ളി (മർകസ്, ജിദ്ദ) എന്നിവർ സംസാരിച്ചു. ആർ.എസ്.സി ജിദ്ദ സിറ്റി സോൺ ജനറൽ സെക്രട്ടറി റഫീഖ് കൂട്ടായി സമാപന പ്രസംഗം നിർവഹിച്ചു. ഖാജ സഖാഫി സ്വാഗതവും സിദ്ദീഖ് മുസ്ലിയാർ വലിയപറമ്പ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.