ജിദ്ദ: ജിദ്ദ കടൽത്തീരം (കോർണിഷ്) അടച്ചു. ആരോഗ്യ സുരക്ഷ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് നടപടി. ആളുകൾ ഒരുമിച്ച് കൂടുന്നത് തടയാനാണ് 24 മണിക്കൂറും കോർണിഷ് അതിർത്തി സുരക്ഷാസേനയും പൊലീസും ചേർന്ന് അടച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ കോർണിഷിൽ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്ന് സ് ഥലത്തെ കഫേകളും കാർപാർക്കിങുകളും അടക്കുകയും സമൂഹ അകലം പാലിക്കാതെ ആളുകൾ സംഘം ചേരുന്നത് തടയാൻ പൊലീസ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു.
വടക്ക്, തെക്ക് കടൽത്തീരങ്ങളും അബ്ഹുറും അടച്ചതിലുൾപ്പെടും. കോവിഡ് ബാധ കൂടുതൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് 15 ദിവസത്തേക്ക് ജിദ്ദ നഗരത്തിൽ കർഫ്യു ഇളവ് നീക്കി ആരോഗ്യ സുരക്ഷ മുൻകരുതൽ നടപടികൾ ആഭ്യന്തര മന്ത്രാലയം കടുപ്പിച്ചത്.
ഇതിെൻറ തുടർച്ചയെന്നോണമാണ് ഇപ്പോൾ ആളുകൾ കൂടുതലായെത്തുന്ന ജിദ്ദ കടൽ തീരം മുഴുസമയത്തേക്ക് അടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.