ജിദ്ദ: നഗരവികസനത്തിന്റെ ഭാഗമായി ജിദ്ദയിൽ ചേരിപ്രദേശങ്ങൾ പൊളിച്ചുനീക്കുന്ന നടപടി ഈദിന് ശേഷം പുനരാരംഭിക്കും. റമദാൻ അവസാനിച്ച ശേഷം പൊളിച്ചുനീക്കാനുള്ള 12 ചേരിപ്രദേശങ്ങളിലെ താമസക്കാർക്ക് ബദൽ ഭവനസേവനം പ്രയോജനപ്പെടുത്താൻ ജിദ്ദ നഗരസഭ മുന്നറിയിപ്പ് നൽകി.
അംഗീകൃത താമസക്കാരായ കുടുംബങ്ങൾക്കും രേഖകളുള്ള കെട്ടിടം നീക്കുന്ന കെട്ടിട ഉടമകൾക്കും ഡെവലപ്മെന്റ് ഹൗസിങ് യൂനിറ്റുകൾ പ്രയോജനപ്പെടുത്താം. എന്നാൽ, സാമൂഹിക സുരക്ഷയുടെ ഗുണഭോക്താക്കളല്ലാത്ത, രേഖകൾ ഇല്ലാത്ത ഇത്തരം ചേരികളിൽ താമസിക്കുന്ന പൗരന്മാരുടെ കാര്യം പഠിച്ചുവരുന്നതായി നഗരസഭ അറിയിച്ചു. ബനി മാലിക്, അൽവുറൂദ്, ജാമിഅ, റിഹാബ്, റവാബി, അസീസിയ, റബുഅ, അൽമുന്ദസഹാത്ത്, ഖുവൈസ, അൽഅദ്ൽ വൽഫദ്ൽ, ഉമ്മു അൽസലാം, കിലോ 14 എന്നിവിടങ്ങളാണ് ഈദിനു ശേഷം പൊളിച്ചുനീക്കുന്ന പ്രദേശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.