ജിദ്ദ: മതപ്രബോധനരംഗത്ത് പുതിയ കാൽവെപ്പുമായി നൂതന സാങ്കേതികവിദ്യയുടെ അകമ്പടിയോടെ ജിദ്ദ ഇന്ത്യൻ ഇസ്ലാഹിസെന്റർ മേയ് മൂന്ന്, നാല് തീയതികളിൽ എക്സിബിഷൻ (ഫാമിലി എക്സ്പോ) സംഘടിപ്പിക്കുന്നു. മൂന്നാം തീയതി വൈകീട്ട് അഞ്ച് മുതൽ ആരംഭിക്കുന്ന എക്സിബിഷൻ രാത്രി 10 വരെ രണ്ട് ദിവസങ്ങളിൽ നടക്കും.
എക്സിബിഷന്റെ ഭാഗമായി ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ മുഖ്യ രക്ഷാധികാരിയായും നൂരിഷ വള്ളിക്കുന്ന്, മുസ്തഫ ദേവർഷോല എന്നിവർ രക്ഷാധികാരികളായും, ചെയർമാൻ വി.ടി. നിഷാദ്, വൈസ് ചെയർമാൻ റസാഖ് റിഹേലി, അഹമ്മദ് ആലുങ്ങൽ, വി.പി. അലി, എന്നിവരും ജനറൽ കൺവീനറായി ഷിഹാബ് സലഫി, ഓർഗനൈസിങ് കൺവീനർ ഷാഫി ആലപ്പുഴ, കൺവീനർമാരായി നൗഫൽ കരുവാരക്കുണ്ട്, അമീൻ പരപ്പനങ്ങാടി തുടങ്ങിയവരുൾപ്പെട്ട 17 വകുപ്പുകൾ അടങ്ങുന്ന സ്വാഗതസംഘം രൂപവത്കരിച്ചു.
പരിപാടികളുടെ ധൈഷണികമായ മുന്നേറ്റത്തിന് വേണ്ടി നാട്ടിൽനിന്നും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്ബർ, കോഓഡിനേറ്റർ യാസർ അറഫാത്ത്, അമീർ (വൈസ് വയനാട്) എന്നിവരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.