ജി​ദ്ദ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം ഇ​ബാ​ൽ ബ​നീ മാ​ലി​ക് താ​ഴ്വ​ര​യി​ലേ​ക്കു സം​ഘ​ടി​പ്പി​ച്ച വി​നോ​ദ, വി​ജ്ഞാ​ന യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ജി​ദ്ദ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം വി​നോ​ദ, വി​ജ്ഞാ​ന യാ​ത്ര

ജി​ദ്ദ: ത്വാ​ഇ​ഫി​ൽ​നി​ന്ന് 136 കി​ലോ​മീ​റ്റ​ർ അ​ക​ലെ മ​യ്സാ​ൻ ഗ​വ​ർ​ണ​റേ​റ്റി​നു കീ​ഴി​ലെ പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ ഇ​ബാ​ൽ ബ​നീ മാ​ലി​ക് താ​ഴ്വ​ര​യി​ലേ​ക്ക് ജി​ദ്ദ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം വി​നോ​ദ, വി​ജ്ഞാ​ന യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. മീ​ഡി​യ ഫോ​റം അം​ഗ​ങ്ങ​ളോ​ടും കു​ടും​ബ​ങ്ങ​ളോ​ടു​മൊ​പ്പം ഗു​ഡ് വി​ൽ ഗ്ലോ​ബ​ൽ ഇ​നീ​ഷ്യേ​റ്റി​വ്, കാ​ലി​ക്ക​റ്റ് മ്യൂ​സി​ക് ല​വേ​ഴ്‌​സ് എ​ന്നീ സം​ഘ​ട​ന​യി​ൽ​നി​ന്നു​ള്ള അം​ഗ​ങ്ങ​ളും യാ​ത്ര​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. യാ​ത്ര​ക്കി​ട​യി​ൽ ബ​സി​ൽ വെ​ച്ച് വി​വി​ധ വി​നോ​ദ, വി​ജ്ഞാ​ന പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന ദി​വ​സം ന​ട​ന്ന യാ​ത്ര​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ലോ​ക​നം, ത്വാ​ഇ​ഫി​നെ​ക്കു​റി​ച്ചു​ള്ള ച​രി​ത്ര​വി​വ​ര​ണം, ഏ​റെ അ​റി​വ് ന​ൽ​കു​ന്ന ക്വി​സ് പ്രോ​ഗ്രാ​മു​ക​ൾ, ര​സ​ക​ര​മാ​യ കു​സൃ​തി​ച്ചോ​ദ്യ​ങ്ങ​ൾ, മ​റ്റു പ​ഠ​നാ​ർ​ഹ​മാ​യ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്രാ അം​ഗ​ങ്ങ​ളു​ടെ ഗാ​നാ​ലാ​പ​ന​ങ്ങ​ൾ, വാ​ശി​യേ​റി​യ അ​ന്താ​ക്ഷ​രി മ​ത്സ​രം തു​ട​ങ്ങി​യ​വ യാ​ത്ര​യെ ഏ​റെ വി​ജ്ഞാ​ന​പ്ര​ദ​വും ആ​സ്വാ​ദ്യ​ക​ര​വു​മാ​ക്കി.

ക​ണ്ണി​ന് കു​ളി​ർ​മ​യേ​കി​യ ഇ​ബാ​ൽ ബ​നീ മാ​ലി​ക് താ​ഴ്വ​ര​യി​ലെ പ്ര​കൃ​തി​ഭം​ഗി​യു​ടെ കാ​ഴ്ച​ക​ൾ​ക്കു പു​റ​മെ ത്വാ​ഇ​ഫി​ലെ റു​ദാ​ഫ്‌ പാ​ർ​ക്ക്, മൃ​ഗ​ശാ​ല തു​ട​ങ്ങി​യ​വ​യും സം​ഘം സ​ന്ദ​ർ​ശി​ച്ചു. അ​ബ്ദു​റ​ഹ്മാ​ൻ തു​റ​ക്ക​ൽ, ജ​ലീ​ൽ ക​ണ്ണ​മം​ഗ​ലം തു​ട​ങ്ങി​യ​വ​ർ ക്വി​സ് അ​വ​ത​രി​പ്പി​ച്ചു. ഹ​സ​ൻ ചെ​റൂ​പ്പ, ഇ​ബ്രാ​ഹിം ശം​നാ​ട്, പി.​എം. മാ​യി​ൻ​കു​ട്ടി, ഗ​ഫൂ​ർ കൊ​ണ്ടോ​ട്ടി, നാ​സ​ർ ക​രു​ളാ​യി, ക​ബീ​ർ കൊ​ണ്ടോ​ട്ടി, പി.​കെ. സി​റാ​ജ്, ഹി​ഫ്‌​സു​റ​ഹ്മാ​ൻ, എ.​എം. അ​ബ്ദു​ല്ല​ക്കു​ട്ടി, താ​ജു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നൗ​ഫ​ൽ പാ​ല​ക്കോ​ത്ത്, അ​ബ്ദു​ൽ മ​ജീ​ദ് മൂ​ഴി​ക്ക​ൽ, നൗ​ഷാ​ദ് താ​ഴ​ത്തെ​വീ​ട്ടി​ൽ, ന​ജീ​ബ് പാ​ല​ക്കോ​ത്ത് തു​ട​ങ്ങി​യ​വ​ർ ഗാ​ന​മാ​ല​പി​ച്ചു. യാ​ത്ര​ക്കും മ​റ്റു പ​രി​പാ​ടി​ക​ൾ​ക്കും മീ​ഡി​യ ഫോ​റം ഭാ​ര​വാ​ഹി​ക​ളാ​യ സാ​ദി​ഖ​ലി തു​വ്വൂ​ർ, സു​ൽ​ഫീ​ക്ക​ർ ഒ​താ​യി, ജാ​ഫ​റ​ലി പാ​ല​ക്കോ​ട്, സാ​ബി​ത്ത് സ​ലിം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Jeddah Indian Media Forum Entertainment and Knowledge Tour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.