ജിദ്ദ: വന്ദേ ഭാരത് മിഷന് കീഴിൽ നാളെ (വെള്ളി) പുലർച്ചെ 5.30ന് ജിദ്ദയിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന AI 1910 നമ്പർ എയർ ഇന്ത്യ വിമാനം 12 മണിക്കൂർ വൈകുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ഈ വിമാനം വൈകുന്നേരം 5.40ന് മാത്രമേ പുറപ്പെടൂ.
യാത്രക്കാർ ഉച്ചക്ക് രണ്ടിന് വിമാനത്താവളത്തിൽ എത്തിയാൽ മതിയാകും. സാങ്കേതിക തടസം കാരണം എയർ ഇന്ത്യ വിമാനം നാട്ടിൽ നിന്നും ജിദ്ദയിലേക്ക് എത്താൻ വൈകുന്നതുകൊണ്ടാണ് ഈ സമയമാറ്റമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.