ജിദ്ദ: ആറ് വർഷമായി പ്രവർത്തിക്കുന്ന ജിദ്ദയിലെ ക്രിക്കറ്റ് സംഘാടകരായ കേരള പ്രീമിയർ ലീഗും ഫ്രൈഡേ ബിഗ്ബാഷ് ടൂർണമെന്റും സംയുക്തമായി ചേർന്ന് ജിദ്ദ കേരള ക്രിക്കറ്റേഴ്സ് അസോസിയേഷൻ- (ജെ.കെ.സി.എ) എന്ന സംഘടന രൂപവത്കരിച്ചു. ഇരു കമ്മിറ്റികളുടെയും സംയുക്ത യോഗത്തിലാണ് സംഘടനാ പ്രഖ്യാപനം നടന്നത്.
റോയൽസ് പ്രീമിയർ ലീഗ്, ജിദ്ദ ഇന്ത്യൻസ് ഫ്രണ്ട്സ് ലീഗ് എന്നീ സമാന്തര ടൂർണമെൻറുകളും ഞായർ, ചൊവ്വ ദിനങ്ങളിൽ നടന്നുവരുന്നു. കേരള പ്രീമിയർ ലീഗിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, കൊച്ചി, പത്തനംതിട്ട, ട്രാവൻകൂർ എന്നീ ഏഴ് ടീമുകളാണ് മത്സരിക്കുന്നത്.
സൗദിയിൽ കായികരംഗത്ത് ക്രിക്കറ്റിന് പ്രിയവും പ്രസിദ്ധിയും കൂടിവരുകയാണ്. സംഘടനാ രൂപവത്കരണ യോഗം മുൻ മുംബൈ ക്രിക്കറ്റ് താരം വിവേക് മൊഹീൽ ഉദ്ഘാടനം ചെയ്തു.
ലുലു സൈനി അധ്യക്ഷത വഹിച്ചു. അൻസാർ അഹമ്മദ്, ഫാഇസ് ആലുങ്ങൽ, ഷാനവാസ് സ്നേഹക്കൂട്, നിർഷാദ്, ഷിബു കുമ്പഴ, സജീവ് റഷീദ്, ഷമീർ സക്കീർ തുടങ്ങിയവർ സംസാരിച്ചു. നൗഷാദ് നൗ ബോയ് നന്ദി പറഞ്ഞു. നിലവിൽ നടന്നുവരുന്ന സീസൺ അവസാനിക്കുന്നതോടെ കൂടുതൽ ടീമുകളെ ഉൾപ്പെടുത്തി മെഗാ ടൂർണമെൻറ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.