ജിദ്ദ: ജിദ്ദ ചേംബർ ഓഫ് കോമേഴ്സ് ആശുപത്രി ആൻഡ് മെഡിക്കൽ സെന്റർ കമ്മിറ്റി ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ജിദ്ദ നാഷനൽ ആശുപത്രി ആൻഡ് റയാൻ ഇന്റർനാഷനൽ മെഡിക്കൽ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ വി.പി. അലി മുഹമ്മദലി, പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഡോ. പി.കെ. ദിനേശൻ, സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തകൻ മുഹമ്മദ് രാജ എന്നിവർക്കുള്ള യാത്രയയപ്പും ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ചു.
ജിദ്ദ ചേംബർ ഓഫ് കോമേഴ്സ് ബോർഡ് അംഗത്വത്തിന് അർഹനായ വി.പി. അലി മുഹമ്മദലിക്ക് ഉത്തരവാദിത്തം നല്ല നിലയിൽ നിർവഹിക്കാൻ സാധിക്കട്ടെയെന്നും മെഡിക്കൽ പ്രാക്ടിസ് രോഗീ സൗഹൃദ പരിചരണമാക്കി പരിവർത്തിപ്പിച്ച ഡോ. ദിനേശനും, പ്രവാസ ജീവിതത്തിനിടെ ഹാജിമാരെ സേവിക്കുന്നതുൾപ്പെടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നിർവഹിച്ച മുഹമ്മദ് രാജക്കും യാത്രാ മൊഴികൾ നേർന്നു.
ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. അലി മുഹമ്മദലിക്കുള്ള ഉപഹാരം സലാഹ് കാരാടൻ, ഡോ. ദിനേശനുള്ള ഉപഹാരം കബീർ കൊണ്ടോട്ടി, മുഹമ്മദ് രാജക്കുള്ള ഉപഹാരം ശരീഫ് അറക്കൽ എന്നിവർ കൈമാറി. ജില്ല പ്രതിനിധികളായ റാഫി ബീമാപള്ളി (തിരുവനന്തപുരം), എ.എം സജിത്ത് (കൊല്ലം), നസീർ വാവാക്കുഞ്ഞ് (ആലപ്പുഴ) ഫാസിൽ (ഇടുക്കി), പ്രസൂൺ ദിവാകരൻ (കോട്ടയം), അടൂർ വിലാസ് (പത്തനംതിട്ട), ഉണ്ണി തെക്കേടത്ത് (തൃശൂർ), സുബൈർ ആലുവ (എറണാകുളം), ജലീൽ കണ്ണമംഗലം (മലപ്പുറം), അഡ്വ. ബഷീർ അപ്പക്കാടൻ (പാലക്കാട്).
ഗഫൂർ അമ്പലവയൽ (വയനാട്), ഹിഫ്സുറഹ്മാൻ (കോഴിക്കോട്), രാധാകൃഷ്ണൻ കാവുമ്പായി (കണ്ണൂർ), സി.എച്ച് ബഷീർ (കാസർകോട്), , ഗഫൂർ അമ്പലവയൽ വയനാട്), നാസർ വെളിയംകോട് (കെ.എം.സി.സി), അസ്ഹാബ് വർക്കല (ഒ.ഐ.സി.സി), അഡ്വ. ഷംസുദ്ദീൻ (നവോദയ), ഉമർ ഫാറൂഖ് (പ്രവാസി വെൽഫെയർ), ബിജു രാമന്തളി (മീഡിയ ഫോറം) എന്നിവർ സംസാരിച്ചു. സോഫിയ സുനിൽ, മിർസ ശരീഫ്, അഫ്ര റാഫി, മുംതാസ് അബ്ദുൽ റഹ്മാൻ, സിമി അബ്ദുൽ ഖാദർ, സുവിജ സത്യൻ, ഇസ്മയിൽ ഇജ് ലു, റാഫി ആലുവ എന്നിവർ ഗാനമാലപിച്ചു.
വി.പി അലി മുഹമ്മദലി, ഡോ. പി.കെ. ദിനേശൻ, മുഹമ്മദ് രാജ എന്നിവർ മറുപടി പ്രസംഗം നടത്തി. ജനറൽ കൺവീനർ മൻസൂർ വയനാട് സ്വാഗതവും ട്രഷറർ ഷെരീഫ് അറക്കൽ നന്ദിയും പറഞ്ഞു. അലി തേക്കുതോട്, നവാസ് തങ്ങൾ, കോയിസ്സൻ ബീരാൻകുട്ടി, അബ്ദുൽ ഖാദർ ആലുവ, വേണു അന്തിക്കാട്, നാസർ ചാവക്കാട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.