ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച സൗദി ദേശീയദിനാഘോഷ പരിപാടിയിൽ അതിഥികൾ കേക്ക് മുറിക്കുന്നു

ജിദ്ദ കേരള പൗരാവലി വർണ്ണാഭമായ പരിപാടികളോടെ സൗദി ദേശീയ ദിനം ആഘോഷിച്ചു

ജിദ്ദ: കേരളത്തിലെ മുഴുവൻ ജില്ലകളിലെയും പ്രതിനിധികളുടെ പ്രവാസി കൂട്ടായ്മയായ ജിദ്ദ കേരള പൗരാവലി വർണ്ണാഭമായ പരിപാടികളോടെ സൗദി ദേശീയ ദിനം ആഘോഷിച്ചു. സൗദിയുടെയും ഇന്ത്യയുടേയും ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ ദേശഭക്തി ഗാനങ്ങളും നാഷണൽ ഡേ ക്വിസും വൈവിധ്യമാർന്ന കലാ, സാംസ്‌കാരിക പരിപാടികളും അരങ്ങേറി. ആഘോഷ പരിപാടികൾ അബീർ മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങൽ മുഹമ്മദ് ഉദ്‌ഘാടനം ചെയ്തു.

ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. പൗരാവലി പ്രതിനിധി സഭ സീനിയർ അംഗം നസീർ വാവക്കുഞ്ഞു ദേശീയദിന സന്ദേശം നൽകി. ജിദ്ദ നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപ്പുരം, ഒ.ഐ.സി.സി റീജിയനൽ പ്രസിഡന്റ് കെ.ടി.എ മുനീർ, ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ജനൽ സെക്രട്ടറി സുൽഫീക്കർ ഒതായി എന്നിവർ സംസാരിച്ചു. കേരള പൗരാവലിയിലെ 14 ജില്ലയിൽ നിന്നുള്ള മുതിർന്ന അംഗങ്ങൾ കേക്ക് മുറിച്ച് ആഘോഷ പരിപാടികൾക്ക് തുടക്കമിട്ടു. പൗരാവലി പ്രതിനിധി സഭയിലെ അംഗങ്ങളും കുടുംബങ്ങളും വിവിധ പരിപാടികളുടെ ഭാഗമായി.


അമൽ റോഷ്‌ന, പാർവ്വതി നായർ, അനഘ ധന്യ, അഷിത മേരി ഷിബു എന്നിവർ നിറപകിട്ടാർന്ന നൃത്ത രൂപങ്ങൾ അവതരിപ്പിച്ചു. സന സയ്ദ്, അഷിത ഷിബു എന്നിവർ അണിയിച്ചൊരുക്കിയ ദേശീയദിന ഗ്രൂപ്പ് ഡാൻസിൽ അദ്നാൻ സഹീർ, അഫ്രീൻ സാകിർ, അമൽ റോഷ്‌ന, അമാൻ മുഹമ്മദ്, അയാൻ മുഹമ്മദ്, ഹാജറ മുജീബ്, ജന്ന, നദ സഹീർ, നജ്‌വ തസ്‌നീം എന്നിവർ അണിനിരന്നു. മിർസാ ഷരീഫ്, സോഫിയ സുനിൽ, മുംതാസ് അബ്ദുറഹ്മാൻ, ജമാൽ പാഷ, വിജേഷ് ചന്ദ്രു, റഹീം കാക്കൂർ, കാസിം കുറ്റ്യാടി എന്നിവർ ഗാനങ്ങൾ ആലപിച്ചു.

ജനറൽ കൺവീനർ മൻസൂർ വയനാട് സ്വാഗതവും ട്രഷറർ ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു. റാഫി ബീമാപള്ളി അവതാരകനായിരുന്നു. വേണു അന്തിക്കാട്, ഉണ്ണി തെക്കേടത്ത്, ഷമീർ നദ് വി, സുബൈർ വയനാട്, അലി തേക്ക്ത്തോട്, അസീസ് പട്ടാമ്പി, ഷഫീഖ് കൊണ്ടോട്ടി, അസ്ഹാബ് വർക്കല, കൊയിസ്സൻ ബീരാൻ ,അഷ്‌റഫ് രാമനാട്ടുകര, ഷമീർ വയനാട്, ഹസ്സൻ കൊണ്ടോട്ടി, നാസർ കോഴിത്തൊടി, ബഷീർ പരുത്തിക്കുന്നൻ, ഷിഫാസ് തൃശൂർ, റഷീദ് മണ്ണിൻ പുലാക്കൽ, സലിം നാണി, അബ്ദുള്ള ലത്തീഫ്, സിമി അബ്ദുൽ ഖാദർ , നൂറുന്നിസ ബാവ, സുവിജ, കുബ്ര ലത്തീഫ്, ഫാത്തിമ മുഹമ്മദ് റാഫി , സെൽഫ യൂനുസ് എന്നിവർ വിവിധ പരിപാടികൾ നിയന്ത്രിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ജിദ്ദ കേരള പൗരാവലി 'കളേഴ്സ് ഓഫ് പാട്രിയോടിസം' എന്ന പേരിൽ സംഘടിപ്പിച്ച ചിത്ര രചന മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള പ്രശംസാ പത്രവും മെഡലുകളും ചടങ്ങിൽ വിതരണം ചെയ്തു. ചിത്ര രചനാ മത്സരത്തിൽ കിഡ്സ് വിഭാഗത്തിൽ നൂഹ മർയം ഒന്നാം സ്ഥാനവും നാസ് മുഹമ്മദ് വഹീദ് രണ്ടാം സ്ഥാനവും മുഹമ്മദ് സമിർ മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയർ വിഭാഗത്തിൽ ഫാത്തിമ അൻഫൽ ഒന്നാം സ്ഥാനവും ഷൻസാ ഷിഫാസ് രണ്ടാം സ്ഥാനവും നഷ് വ ചോലയിൽ മൂന്നാം സ്ഥാനവും നേടി.

ജൂനിയർ വിഭാഗത്തിൽ അമൽ റോഷ്‌ന ഒന്നാം സ്ഥാനവും മുഹമ്മദ് ഫായ്സാൻ രണ്ടാം സ്ഥാനവും ഷെസ്ദിൻ ഷിഫാസ് മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ ഖദീജ സഫ്രീന, സഫ്‌വാ വട്ടപറമ്പൻ, പാർവ്വതി നായർ, കത്രീന ഡാർവിൻ എന്നിവർ തുല്യമായി ഒന്നാം സ്ഥാനം പങ്കിട്ടു. ആമിന മുഹമ്മദ് ബിജു, അൻഷിഫ് അബൂബക്കർ, അരുവി മോങ്ങം, നന്ദൻ കാക്കൂർ എന്നിവർ ചിത്രരചന മൽത്സരത്തിന്റെ വിധികർത്താക്കളായിരുന്നു.

Tags:    
News Summary - Jeddah Keralites celebrate Saudi National Day with colorful events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.