ജിദ്ദ: കേരളത്തിലെ വിവിധ സി.എച്ച് സെൻററുകൾക്കുള്ള വാർഷിക ധനസഹായമായി കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി 55 ലക്ഷം രൂപ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾക്ക് കൈമാറി.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ദേശീയ വൈസ് പ്രസിഡൻറ് അബ്ദുസ്സമദ് സമദാനി എം.പി, സംസ്ഥാന മുസ്ലിംലീഗ് ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം, മലപ്പുറം ജില്ല മുസ്ലിംലീഗ് ഭാരവാഹികളായ ഇസ്മായിൽ മൂത്തേടം, പി.എം. സമീർ, വേങ്ങര മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി.കെ. അലി അക്ബർ എന്നിവരുടെ സാനിധ്യത്തിലാണ് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ഫണ്ട് കൈമാറിയത്.
പ്രവാസി സമൂഹത്തിൽ പ്രയാസപ്പെടുന്നവർക്കും നാട്ടിലെ പാവപ്പെട്ടവർക്കും നിർധന രോഗികൾക്കും ജിദ്ദ കെ.എം.സി.സി ചെയ്തുവരുന്ന ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾ എന്നും മുസ്ലിംലീഗ് പാർട്ടിക്ക് അഭിമാനമുണ്ടാക്കുന്ന മഹത്തരമായ സേവനങ്ങളാണെന്ന് ഫണ്ട് ഏറ്റുവാങ്ങി സംസാരിച്ച സാദിഖലി തങ്ങൾ പറഞ്ഞു. ചടങ്ങിൽ കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി മുഖ്യരക്ഷാധികാരി കെ.പി മുഹമ്മദ് കുട്ടി, നാഷനൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ, ട്രഷറർ അഹമ്മദ് പാളയാട്ട്, കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, ട്രഷറർ വി.പി. അബ്ദുറഹ്മാൻ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സുബൈർ വട്ടോളി, സിറാജ് കണ്ണവം, നാഷനൽ കമ്മിറ്റി അംഗങ്ങളായ സി.പി. ശരീഫ്, മജീദ് പുകയൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.