ജിദ്ദ: ലോക്സഭ തെരഞ്ഞെടുപ്പിൽ 15 ലക്ഷം വോട്ടർമാരോട് നേരിട്ട് വോട്ട് അഭ്യർഥിക്കാൻ കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടന പാർലമെൻറ് കർമപദ്ധതി തയാറാക്കിയതായി ഭാരവാഹികൾ അറിയിച്ചു. ഹരിതവിചാരം എന്ന പേരിൽ സംഘടിപ്പിച്ച സംഘടന പാർലമെൻറിൽ കെ.എം.സി.സി ജിദ്ദ കമ്മിറ്റി കീഴ്ഘടകങ്ങളായ ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 600 പ്രതിനിധികളാണ് മുഴുദിന ചർച്ചയിൽ പങ്കെടുത്തത്.
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിമാരായ കെ.എം. ഷാജിയും ഷാഫി ചാലിയവും സംഘടന പാർലമെൻറിൽ സംസാരിച്ചു. ആദ്യഘട്ടത്തിൽ ജിദ്ദ കെ.എം.സി.സി യുടെ 25,000 ത്തോളം വരുന്ന ആക്ടിവ് അംഗങ്ങൾ സ്വന്തം വീട്ടിലെ വോട്ട് ഉറപ്പാക്കാനാവശ്യമായ നിർദേങ്ങൾ നൽകും. രണ്ടാം ഘട്ടത്തിൽ ഓരോ പ്രവർത്തകനും സ്വന്തം അയൽവാസികളായ 10 വീതം കുടുംബങ്ങളിലെ വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർഥികൾക്ക് നൽകാനുള്ള അഭ്യർഥന നടത്തും.
ഹരിത വിചാരം സമാപന സമ്മേളനത്തിൽ കെ.എം.സി.സി ജിദ്ദ കമ്മിറ്റി തെരഞ്ഞെടുപ്പ് പ്രചാരണ ഉദ്ഘാടനം നാഷനൽ പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ നിർവഹിച്ചു. അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. കെ.എം. ഷാജി മുഖ്യപ്രഭാഷണം നടത്തി. ഷാഫി ചാലിയം, അഹമ്മദ് പാളയാട്ട്, വി.പി. മുസ്തഫ, നിസ്സാം മമ്പാട്, വി.പി. അബ്ദുറഹ്മാൻ, സി.കെ. റസാഖ് മാസ്റ്റർ, ഇസ്മായിൽ മുണ്ടക്കുളം, ഇസ്ഹാഖ് പൂണ്ടോളി, നാസർ എടവനക്കാട്, നാസർ വെളിയങ്കോട് എന്നിവർ സംസാരിച്ചു. എ.കെ മുഹമ്മദ് ബാവ, ലത്തീഫ് മുസ് ലിയാരങ്ങാടി, നാസർ മച്ചിയിൽ, ഹസ്സൻ ബത്തേരി, ഷിഹാബ് താമരക്കുളം, ഷൗക്കത്ത് ഞാറക്കോടൻ, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, ഹുസൈൻ കരിങ്കറ ,സക്കീർ മണ്ണാർക്കാട്, സുബൈർ വട്ടോളി, അശ്റഫ് താഴെക്കോട്, സിറാജ് കണ്ണവം, ലത്തീഫ് വെള്ളമുണ്ട, മുംതാസ് ടീച്ചർ, ഷമില ടീച്ചർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.