ജിദ്ദ- കൊച്ചി കൂട്ടായ്മ മരുഭൂമിയിലെ പ്രവാസികൾക്ക് ’സ്നേഹോപഹാരങ്ങൾ’ നൽകുന്നു

മരുഭൂമിയിലെ പ്രവാസികൾക്ക് ജിദ്ദ കൊച്ചി കൂട്ടായ്മയുടെ 'സ്നേഹോപഹാരങ്ങൾ'

ജിദ്ദ: സൗദിയിലെ കൊച്ചിക്കാരുടെ സംഘടനയായ 'ജിദ്ദ-കൊച്ചി കൂട്ടായ്മ' പെരുന്നാൾ ദിനത്തിൽ മരുഭൂമിയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് 'സ്നേഹോപഹാരങ്ങൾ' വിതരണം ചെയ്തു. ജിദ്ദ കുമ്ര മരുഭൂമി കേന്ദ്രീകരിച്ച് ഒറ്റപ്പെട്ടു കഴിയുന്ന ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താൻ, സുഡാൻ, ഇത്യോപ്യ അടക്കമുള്ള രാജ്യക്കാരെ കണ്ടെത്തിയായിരുന്നു കുട്ടികളും കുടുംബങ്ങളും അടങ്ങുന്ന കൊച്ചി കൂട്ടായ്മയുടെ പ്രവർത്തകർ ഉപഹാരങ്ങൾ വിതരണം ചെയ്തത്.

നമസ്കാര കുപ്പായം, മുസല്ല, പുതപ്പുകൾ, ബ്ലാങ്കറ്റുകൾ എന്നിവ അടങ്ങുന്ന പെരുന്നാൾ സമ്മാനമാണ് നൽകിയത്. കൊച്ചി കൂട്ടായ്മ സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ ജിബിൻ സമദ് കൊച്ചി, കോഓഡിനേറ്റർ സനോജ്, ബാബു, ബിനോയ്, ജുആൻ ആദം, സിജു ജോൺ, സിയാദ്, ശാരിക്ക്, ഷാഹിർ ഹുസൈൻ, ജാബിർ, ശിവൻ, സന്തോഷ്, സുബിൻ, ഷാൻ, മനീഷ്, സിറാജ്, വനിത വിഭാഗം ഭാരവാഹികളായ നസ്റിയ ജിബിൻ, സനിമ സനോജ്, അനു ബിനോയ്, ജുവൈരിയ, ആൻ മറിയ, ആൾറ്റിയ, ജുമാനാ തോപ്പിൽ, നാസ്‌നീൻ, സഹ്‌റാ ഫാത്തിമ, സൈഹാ എന്നിവർ നേതൃത്വം നൽകി. പെരുന്നാൾ സമ്മാന വിതരണത്തിനു ശേഷം സൽക്കാരവിരുന്നും കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.

വ്യത്യസ്ത ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടുള്ള പദ്ധതികൾ കൊച്ചിയിലും സൗദിയിലുടനീളവും സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നതായും വിശേഷ ദിവസങ്ങളോടനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ സജീവമാക്കുമെന്നും കൊച്ചി കൂട്ടായ്മ സൗദി ജിദ്ദ സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ ജിബിൻ സമദ് അറിയിച്ചു.

Tags:    
News Summary - Jeddah-Kochi Community Eid Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.