ജിദ്ദ: ജിദ്ദ മർജാൻ ഏരിയ കെ. എം.സി.സി യുടെ ആഭിമുഖ്യത്തിൽ പൊതുപരിപാടിയും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. മർജാൻ ഫുട്ബാൾ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ച് മെഗാ ഇഫ്താറിൽ സൗദിയിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദു റഹീം മോചന ഫണ്ട് സ്വരൂപിക്കുകയും തുക കൈമാറുകയും ചെയ്തു.
അബ്ദു റഹീം മോചനത്തിന് ജിദ്ദയിൽ ഫണ്ട് കണ്ടെത്തുന്നതിന് രൂപവത്കരിച്ച ജനകീയ സമിതി ചെയർമാൻ അബൂബക്കർ അരിമ്പ്രക്ക് മർജാൻ കെ.എം.എം.സി ഭാരവാഹികൾ കൈമാറി. പൊതുപരിപാടിയിൽ, ജനറൽ സെക്രട്ടറി വി. പി മുസ്തഫ, ജലാൽ തേഞ്ഞിപാലം, ജിദ്ദ മർജൻ ഏരിയ കെ.എം.സി.സി ഭാരവാഹികളായ അലി താമരത്ത്, അലി കുറ്റിപ്പാല, മുഹമ്മദലി വലംമ്പൂർ എന്നിവർ സംസാരിച്ചു. ഷുഹൈൽ, തുഫൈൽ, അഫ്നാസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.