ജി​ദ്ദ നാ​ഷ​ന​ൽ ഹോ​സ്പി​റ്റ​ൽ റി​യാ​ദ്​ ശാ​ഖ​യു​ടെ ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങ്​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ഔ​സാ​ഫ്​ സ​ഈ​ദും ഗ്രൂ​പ് ചെ​യ​ർ​മാ​ൻ വി.​പി. മു​ഹ​മ്മ​ദ​ലി​യും ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു

ജി​ദ്ദ നാ​ഷ​ന​ൽ ഹോ​സ്പി​റ്റ​ൽ റി​യാ​ദി​ലും; ആ​ശു​പ​ത്രി​ക്ക്​ ത​റ​ക്ക​ല്ലി​ട്ടു

റി​യാ​ദ്​: പ്ര​മു​ഖ ആ​ശു​പ​​ത്രി ശൃം​ഖ​ല​യാ​യ ജി​ദ്ദ നാ​ഷ​ന​ൽ ഹോ​സ്പി​റ്റ​ൽ (ജെ.​എ​ൻ.​എ​ച്ച്) സൗ​ദി ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ലും ആ​ശു​പ​ത്രി തു​റ​ക്കു​ന്നു. പു​തി​യ ആ​ശു​പ​ത്രി​യു​ടെ ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങ് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ഔ​സാ​ഫ്​ സ​ഈ​ദും ഗ്രൂ​പ് ചെ​യ​ർ​മാ​ൻ വി.​പി. മു​ഹ​മ്മ​ദ​ലി​യും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. ആ​യി​ര​ത്തി​ലേ​റെ ജീ​വ​ന​ക്കാ​രെ​യു​ൾ​ക്കൊ​ള്ളു​ന്ന മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

റി​യാ​ദി​ലെ ഹ​യ്യ​ൽ മ​ൻ​സൂ​റ​യി​ലാ​ണ് ജി​ദ്ദ നാ​ഷ​ന​ൽ ഹോ​സ്പി​റ്റ​ലി​ന്‍റെ മൂ​ന്നാ​മ​ത്തെ ബ്രാ​ഞ്ച് തു​റ​ക്കു​ന്ന​ത്. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണം തു​ട​ങ്ങാ​നാ​ണ് ശ്ര​മം. 2025ന് ​മു​ന്നോ​ടി​യാ​യി അ​ത്യാ​ധു​നി​ക മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​ന​ൽ​കും. സൗ​ദി​യും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ലെ മ​റ്റൊ​ര​ധ്യാ​യ​മാ​ണ് ജെ.​എ​ൻ.​എ​ച്ചി​ന്‍റെ പു​തി​യ ആ​ശു​പ​ത്രി സം​രം​ഭ​മെ​ന്ന് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. ഫ​ഹ​ദ് രാ​ജാ​വി​ന്‍റെ കാ​ല​ത്ത് വി​ദേ​ശി​ക​ൾ​ക്ക് നി​ക്ഷേ​പാ​വ​സ​രം ന​ൽ​കി​യ​പ്പോ​ൾ സൗ​ദി​യി​ലെ ആ​രോ​ഗ്യ മേ​ഖ​ല​യി​ലും നി​ക്ഷേ​പ രം​ഗ​ത്തും ആ​ദ്യ​ത്തെ ഇ​ന്ത്യ​ൻ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ജെ.​എ​ൻ.​എ​ച്ച് ചെ​യ​ർ​മാ​നാ​യ വി.​പി. മു​ഹ​മ്മ​ദ​ലി. സൗ​ദി​യി​ലെ നി​ക്ഷേ​പ സാ​ഹ​ച​ര്യം ഏ​റ്റ​വും മി​ക​ച്ച​താ​ണെ​ന്നും മ​റ്റു രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ നി​ക്ഷേ​പ​ത്തി​നാ​യി സൗ​ദി​യെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ഇ​തു​കൊ​ണ്ടാ​ണെ​ന്നും വി.​പി. മു​ഹ​മ്മ​ദ​ലി പ​റ​ഞ്ഞു. ആ​രോ​ഗ്യ മേ​ഖ​ല​ക്ക് പു​റ​മെ ഇ​ത​ര മേ​ഖ​ല​യി​ലും നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ തേ​ടു​ന്നു​ണ്ട്. 1200ഓ​ളം ജീ​വ​ന​ക്കാ​രു​ണ്ടാ​കും പു​തി​യ ആ​ശു​പ​ത്രി​യി​ൽ.

നി​ശ്ചി​ത ശ​ത​മാ​നം സൗ​ദി​ക​ൾ​ക്കൊ​പ്പം വി​ദേ​ശി​ക​ൾ​ക്കും തൊ​ഴി​ല​വ​സ​രം സൃ​ഷ്ടി​ക്കും. 2024 അ​വ​സാ​ന​ത്തി​ലോ 2025 ആ​ദ്യ​ത്തി​ലോ ആ​ശു​പ​ത്രി ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. റി​യാ​ദി​ലെ ജ​ന​കീ​യ ആ​ശു​പ​​​ത്രി​യാ​യി ജെ.​എ​ൻ.​എ​ച്ച് മാ​റു​മെ​ന്നും വി.​പി. മു​ഹ​മ്മ​ദ​ലി പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. ജെ.​എ​ൻ.​എ​ച്ച് അ​ഡ്മി​ൻ മാ​നേ​ജ​ർ അ​ഹ​മ്മ​ദ് അ​ൽ സ​ഹ​റാ​നി, റി​യാ​ദി​ലെ അ​ൽ​റ​യാ​ൻ ക്ലി​നി​ക്​ ചീ​ഫ്​ എ​ക്സി​ക്യൂ​ട്ടി​വ്​ മാ​നേ​ജ​ർ മു​ഹ​മ്മ​ദ്​ മ​ൻ​സൂ​ർ, ബി​സി​ന​സ് പ്ര​മു​ഖ​രാ​യ സ​ലീം മു​ല്ല​വീ​ട്ടി​ൽ, അ​ൻ​സ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Jeddah national hospital in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.