ജിദ്ദ: മതവും ജാതിയും വര്‍ഗവും വര്‍ണവും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുകയും അവരുടെ ജീവിതത്തെ ഇല്ലാതാക്കുകയും ചെയ്യുന്ന ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും രാഷ്ട്രീയം അപകടകരവും ജനവിരുദ്ധവുമാണെന്ന് ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. തങ്ങൾ മുന്നോട്ടുവെക്കുന്നത് ഈ രീതിയിലുള്ള രാഷ്ട്രീയമാണെന്നത് ബി.ജെ.പി നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിനുമുന്നില്‍ നമ്മുടെ രാജ്യം നാണംകെട്ടുനില്‍ക്കേണ്ട ഗതികേടാണ് ഇപ്പോള്‍ ഇക്കൂട്ടര്‍ ഉണ്ടാക്കിയിരിക്കുന്നത്.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ദേശീയ വക്താവ് നൂപുര്‍ ശര്‍മയും ഡല്‍ഹിയിലെ മീഡിയ വിഭാഗത്തിന്റെ തലവനായ നവീന്‍കുമാര്‍ ജിന്‍ഡലും പ്രവാചകനെ നിന്ദിച്ചതിലൂടെ, ലോകത്തിന് മുന്നില്‍ നമ്മുടെ രാജ്യത്തിന്റെ മഹനീയതയ്ക്കാണ് കോട്ടം തട്ടിയിരിക്കുന്നത്.
ഇന്ത്യക്ക് അകത്തും പുറത്തും വളരെ സൗഹാർദത്തോടെ കഴിഞ്ഞുകൂടുന്ന ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുക എന്ന തന്ത്രമാണ് ബി.ജെ.പി നടപ്പാക്കാൻ ശ്രമിക്കുന്നത്. ഇതിനെതിരെ ജനാധിപത്യരീതിയിൽ പ്രതിഷേധം ഉയർന്നുവരേണ്ടതായിട്ടുണ്ട്. വിവിധ ഗൾഫ് രാജ്യങ്ങളിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാർ ജാതിമത ചിന്തകൾക്ക് അതീതമായി സൗഹാർദത്തോടെയാണ് കഴിയുന്നത് .അതിനു വിഘ്നം ഉണ്ടാകുന്ന തരത്തിലുള്ള പ്രസ്താവനകളാണ് ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൻമാരിൽനിന്നും ഉണ്ടാകുന്നത്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായി നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം, ജനറൽ സെക്രട്ടറി ശ്രീകുമാർ, ആക്ടിങ് പ്രസിഡന്റ് ശിഹാബ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.