ജിദ്ദ: നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ ഖാലിദ് ബിൻ വലീദ് യൂനിറ്റ് കൺവെൻഷൻ ഷാജഹാൻ നഗറിൽ നടന്നു. ഏരിയ സെക്രട്ടറി മുനീർ പാണ്ടിക്കാട് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് വൈസ് പ്രസിഡന്റ് വിവേക് പഞ്ചമൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്റഫ് ആലങ്ങാടൻ പ്രവർത്തന റിപ്പോർട്ടും ഏരിയ രക്ഷാധികാരി അനസ് ബാവ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
നജീബ് കോതമംഗലം അനുശോചന പ്രമേയവും ജംഷീർ പുളിക്കൽ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് ജിജോ അങ്കമാലി, കേന്ദ്ര കമ്മിറ്റി അംഗം യൂസുഫ് മേലാറ്റൂർ, ഏരിയ കുടുംബവേദി കൺവീനർ ജോസഫ് സന്തോഷ്, ഏരിയ കുടുംബവേദി ജോ. കൺവീനർ നിഷാദ് വർക്കി, ഏരിയ വൈസ് പ്രസിഡന്റ് ഫൈസൽ കൊക്കാടൻ, ബാബു മഹാവി, മനീഷ് തമ്പാൻ, ഗോപൻ നെച്ചുള്ളി, കേന്ദ്ര ആരോഗ്യവേദി കൺവീനർ ടിറ്റോ മീരാൻ തുടങ്ങിയവർ സംസാരിച്ചു. ഹംസത്ത് പനച്ചേരി സ്വാഗതവും ഇർഷാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.