ജിദ്ദ: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്ന ആക്രമണത്തിൽ ജിദ്ദ നവോദയ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. യോഗം മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനംചെയ്തു. നിർഭാഗ്യകരമായ സംഭവം എന്നനിലയിൽ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഇതിനെ തള്ളിക്കളയുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്.
എന്നാൽ, ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് വി.ഡി. സതീശൻ പറഞ്ഞത്, അവർ പ്രതിഷേധിച്ചല്ലേ ഉള്ളൂ എന്നാണ്. പ്രതിഷേധം വിമാനത്തിനുള്ളിൽവെച്ചാണ് എന്നതും അത് ഡി.ജി.സി.എ കാറ്റഗറി-മൂന്ന് ലെവൽ ഒഫൻസ് ആണെന്നും സതീശന് അറിയാത്തതല്ല.
യൂത്ത് കോൺഗ്രസുകാരെ ഇ.പി. ജയരാജൻ തള്ളിയിട്ടു എന്നും തള്ളിയാൽ ജയരാജനും വീഴുമെന്നും പറയുകയാണ് പ്രതിപക്ഷ നേതാവ്. ഇ.പിയെ വീഴ്ത്താൻ വെറും തള്ളല്ല, ശരിക്കും വെടിവെക്കാൻ ആളെ അയക്കുകയും അത് ചെയ്യിക്കുകയും ചെയ്ത നേതൃത്വമാണ് ഇന്ന് കോൺഗ്രസിലുള്ളതെന്നും ഷിബു തിരുവനന്തപുരം പറഞ്ഞു. സി.എം അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
റഫീഖ് പത്തനാപുരം സംസാരിച്ചു. ശ്രീകുമാർ മാവേലിക്കര സ്വാഗതവും ഫിറോസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.