ജി​ദ്ദ ന​വോ​ദ​യ ശ​റ​ഫി​യ ഏ​രി​യ സ​മ്മേ​ള​നം കി​സ്മ​ത്ത് മ​മ്പാ​ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ ന​വോ​ദ​യ ശ​റ​ഫി​യ ഏ​രി​യ സ​മ്മേ​ള​നം പൂ​ര്‍ത്തി​യാ​ക്കി

ജി​ദ്ദ: ന​വോ​ദ​യ 30ാം കേ​ന്ദ്ര​സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി യൂ​നി​റ്റ് സ​മ്മേ​ള​ന​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി. കേ​ന്ദ്ര ക​മ്മി​റ്റി ഓ​ഫി​സ് സ്ഥി​തി​ചെ​യ്യു​ന്ന ശ​റ​ഫി​യ ഏ​രി​യ സ​മ്മേ​ള​നം മ​ൻ​സൂ​ർ ന​ഗ​റി​ൽ ന​ട​ന്നു. സ​മ്മേ​ള​നം ജി​ദ്ദ ന​വോ​ദ​യ പ്ര​സി​ഡ​ന്റ്‌ കി​സ്മ​ത് മ​മ്പാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്രം ഭ​രി​ക്കു​ന്ന ഫാ​ഷി​സ്റ്റ് സ​ർ​ക്കാ​ർ ഭീ​ക​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ച്ചേ​ര്‍ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ല്‍ ന​ന്മ​യു​ടെ തു​രു​ത്താ​യി കേ​ര​ള​മെ​ന്ന ഭൂ​മി​ക കാ​ത്തു​സൂ​ക്ഷി​ക്കാ​ന്‍ പ്ര​വാ​സി​ക​ളാ​യ എ​ല്ലാ​വ​രും ഒ​ത്തൊ​രു​മി​ച്ചു പ്ര​വ​ര്‍ത്തി​ക്ക​ണ​മെ​ന്ന് കി​സ്മ​ത് മ​മ്പാ​ട് പറഞ്ഞു. മു​ജീ​ബ് പൂ​ന്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ര​ക്ത​സാ​ക്ഷി പ്ര​മേ​യം സാ​ബു മ​മ്പാ​ട്, അ​നു​ശോ​ച​ന പ്ര​മേ​യം മൂ​സ മോ​ൻ, ഏ​രി​യ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്‌ ഏ​രി​യ സെ​ക്ര​ട്ട​റി അ​മീ​ൻ വേ​ങ്ങൂ​ർ, സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട്‌ ട്ര​ഷ​റ​ർ നൗ​ഷാ​ദ് ബാ​ബു, സം​ഘ​ട​ന റി​പ്പോ​ർ​ട്ട്‌ ജി​ദ്ദ ന​വോ​ദ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ മാ​വേ​ലി​ക്ക​ര എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ചു. പു​തി​യ ഏ​രി​യ ക​മ്മി​റ്റി പാ​ന​ൽ ശ​റ​ഫി​യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി ഫി​റോ​സ് മു​ഴ​പ്പി​ല​ങ്ങാ​ട് അ​വ​ത​രി​പ്പി​ച്ചു.

ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​​ന്റെ പേ​രി​ൽ സ​ഹ​ക​ര​ണ മേ​ഖ​ല​ക്കെ​തി​രെ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് ബി.​ജെ.​പി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന സം​ഘ​ടി​ത അ​ക്ര​മ​ത്തി​നെ​തി​രെ​യും മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ യു.​എ.​പി.​എ ചു​മ​ത്തു​ന്ന​തി​നെ​തി​രെ​യു​മു​ള്ള പ്ര​മേ​യ​ങ്ങ​ൾ സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ള്‍ ഐ​ക​ക​ണ്ഠ്യേ​ന അം​ഗീ​ക​രി​ച്ചു. മു​ജീ​ബ് പൂ​ന്താ​നം, ഹ​സ​ൻ, ന​ജ റ​ഫീ​ഖ് എ​ന്നി​വ​ർ പ്ര​തി​നി​ധി സ​മ്മേ​ള​നം നി​യ​ന്ത്രി​ച്ചു. ബി​നു മു​ണ്ട​ക്ക​യം ക്ര​ഡ​ൻ​ഷ്യ​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ദ്ദ ന​വോ​ദ​യ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ഷി​ബു തി​രു​വ​ന​ന്ത​പു​രം, ട്ര​ഷ​റ​ർ എം. ​അ​ബ്​​ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വാ​സു തി​രൂ​ർ സ്വാ​ഗ​ത​വും അ​മീ​ൻ വേ​ങ്ങൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

സ​മ്മേ​ള​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത പു​തി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ: ഫൈ​സ​ൽ കൊ​ട​ശ്ശേ​രി (പ്ര​സി​ഡ​ന്റ്), അ​മീ​ൻ വേ​ങ്ങൂ​ർ (സെ​ക്ര​ട്ട​റി), ബി​നു മു​ണ്ട​ക്ക​യം (ട്ര​ഷ​റ​ർ), മു​സ്ത​ഫ വ​ണ്ടൂ​ർ (ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ), വാ​സു തി​രൂ​ർ (ജോ​യ​ൻ​റ്​ ക​ൺ​വീ​ന​ർ), നൗ​ഷാ​ദ് ബാ​ബു (കു​ടും​ബ​വേ​ദി ക​ൺ​വീ​ന​ർ), ന​ജ റ​ഫീ​ഖ് (വ​നി​താ ക​ൺ​വീ​ന​ർ), ഷ​ഫീ​ഖ് (യു​വ​ജ​ന​വേ​ദി ക​ൺ​വീ​ന​ർ).

Tags:    
News Summary - Jeddah Navodaya Sharafiya Area Conference Completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.