യാംബു: ജിദ്ദ നവോദയയുടെ മുപ്പതാം വാർഷിക സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന യൂനിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി യാംബു ഏരിയ കമ്മിറ്റിയിലും പ്രവർത്തനങ്ങൾ സജീവമായതായി സംഘാടകർ അറിയിച്ചു. ഏരിയയിൽ കഴിഞ്ഞ ദിവസം ജീം സിത്താഷ് യൂനിറ്റ് സംഘടിപ്പിച്ച ആദ്യ സമ്മേളനത്തോടെ യൂനിറ്റ് സമ്മേളനങ്ങൾക്ക് തുടക്കംകുറിച്ചു. ജിദ്ദ നവോദയ യാംബു രക്ഷാധികാരി അജോ ജോർജ് യൂനിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് അബ്ദുന്നാസർ കൽപകഞ്ചേരി അധ്യക്ഷത വഹിച്ചു.
നജീബ് ഖാൻ അനുശോചന പ്രമേയവും അബ്ദുസ്സമദ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. യൂനിറ്റ് സെക്രട്ടറി എ.പി സാക്കിർ, ട്രഷറർ അസ്ഗർ അലി, ഏരിയ കമ്മിറ്റി സെക്രട്ടറി സിബിൾ ഡേവിഡ് എന്നിവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് വിനയൻ പാലത്തിങ്ങൽ പുതിയ വർഷത്തേക്കുള്ള യൂനിറ്റ് ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചു. യൂസഫ് ഗൂഡല്ലൂർ ആശംസപ്രസംഗം നടത്തി. എ.പി. സാക്കിർ സ്വാഗതവും അബ്ദുന്നാസർ കല്പകഞ്ചേരി നന്ദിയും പറഞ്ഞു.
പുതിയ യൂനിറ്റ് ഭാരവാഹികൾ: അബ്ദുൽ നാസർ കൽപകഞ്ചേരി (സെക്ര.), നജീബ് ഖാൻ (പ്രസി.), അസ്ഗർ അലി ( ട്രഷ.), എ.പി. സാക്കിർ (വെൽഫെയർ കൺ.), അബ്ദുസ്സമദ് (ജോ.സെക്ര.), ഹസ്ബുല്ല (വൈ.പ്രസി.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.