ജിദ്ദ: ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നു വർഷമായി ശബരിമല സേവന കേന്ദ്രത്തിന്റെ കീഴിൽ അയ്യപ്പ ഭക്തന്മാർക്ക് നൽകിവരുന്ന സേവനങ്ങൾ മാതൃകപരമാണെന്ന് കോൺഗ്രസ് പത്തനംതിട്ട ജില്ല വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാർ അഭിപ്രായപ്പെട്ടു.
ദർശനത്തിന് എത്തുന്ന അയ്യപ്പ ഭക്തർക്ക് മുനിസിപ്പൽ ഇടത്താവളത്തിലും ബസ് സ്റ്റാൻഡുകളിലും ലഘു ഭക്ഷണവും കുടിവെള്ളവും ചുക്ക് കാപ്പിയും പുതുവർഷ ദിവസം വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല ഐ.എൻ.ടി.യു.സി വൈസ് പ്രസിഡന്റ് ഇക്ബാൽ, അശോക് കുമാർ മൈലപ്ര എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നാട്ടിൽ ഒ.ഐ.സി.സിയുടെ ഹെൽപ് സെൽ ഈ സീസണിൽ മൈലപ്ര അമ്മ സ്റ്റാൾ ബിൽഡിങ്ങിലാണ് പ്രവർത്തിക്കുന്നത്. മണ്ഡല കാലം കഴിയുന്നതോടുകൂടി മകരവിളക്കു വരെ ഭക്ഷണ വിതരണം ഉണ്ടാകുമെന്ന് ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡന്റും ശബരിമല സേവന കേന്ദ്രം ചെയർമാനുമായ കെ.ടി.എ. മുനീർ, കൺവീനർ അനിൽ കുമാർ പത്തനംതിട്ട, ജോയന്റ് കൺവീനർ രാധാകൃഷ്ണൻ കാവുംമ്പ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9605982754 (അശോക് കുമാർ മൈലപ്ര), 6282528244 (ഷറഫ് പത്തനംതിട്ട) എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.