ജിദ്ദ: ഒ.ഐ.സി.സി സൌദി വെസ്റ്റേൻ റീജനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമ തോമസിന്റെ വിജയത്തിനുവേണ്ടി പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പരിപാടികൾ ഉദ്ഘാടനം ചെയ്തു.
പ്രവാസികളെ അങ്ങേയറ്റം വഞ്ചിച്ച ഇടതു സർക്കാറിന് നൽകുന്ന താക്കീതായി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സാരഥിയെ വിജയിപ്പിക്കാനുള്ള ശ്രമം നടത്തണമെന്നും, പ്രവാസി കുടുംബങ്ങളിൽ ഗൾഫിൽനിന്നും ഫോൺ വിളികളിലൂടെയും മറ്റും പ്രചാരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി ഉമ തോമസ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ, മുൻ യു.ഡി.എഫ് കൺവീനർ ബെന്നി ബഹ്‌നാൻ എം.പി, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി ഭാരവാഹികളായ കൊടിക്കുന്നിൽ സുരേഷ് എം.പി, ആലിപ്പറ്റ ജമീല, എ.എ. ഷൂക്കൂർ, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു.
തമ്മനം, ചക്കരപ്പറമ്പ്, ചിറ്റേത്തുകര, വെണ്ണല്ല ഏരിയകളിൽ നടന്ന പ്രചാരണ പ്രവർത്തനങ്ങളിൽ ജിദ്ദ, മക്ക, മദീന, യാംബു, ത്വാഇഫ് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന, ഒ.ഐ.സി.സി പ്രവർത്തകർ പങ്കെടുത്തു.
ഗൃഹ സന്ദർശന പ്രചാരണ കാമ്പയിൻ, പ്രവാസി കുടുംബങ്ങളുടെ ഭാവന സന്ദർശനം എന്നിവയുൾപ്പെടെ വിപുലമായ പരിപാടികളാണ് ആവിഷ്കരിച്ചത്. മേയ് 26 വരെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒ.ഐ.സി.സി പ്രചാരണ പരിപാടികൾ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ, ജനറൽ സെക്രട്ടറിമാരായ മാമദ് പൊന്നാനി, ജോഷി വർഗീസ്, പ്രചാരണ പരിപാടി കോഓഡിനേറ്റർ നസീർ അരൂകുറ്റി, സിറാജ് കൊച്ചിൻ, മുൻ ഗ്ലോബൽ ജനറൽ സെക്രട്ടറി കെ.എം. ശരീഫ് കുഞ്ഞു, രാജശേഖരൻ ഹരിപ്പാട്, മുഹമ്മദ് നിസാർ കറുകപാടത്ത്, ഗഫൂർ പറയഞ്ചേരി, ജിംഷാദ് വണ്ടൂർ, നിസാർ ആലപ്പുഴ, ഇ. അബ്ദുൽ റസാഖ്, നാദിർഷ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.