ജിദ്ദ: ജിദ്ദ തുറക്കൽ മഹല്ല് കമ്മിറ്റി ഇഫ്താർ സംഗമം നടത്തി. ശറഫിയ ഇംപീരിയൽ ഹോട്ടലിൽ നടന്ന സംഗമത്തിൽ നാട്ടുകാരും കുടുംബാംഗങ്ങളും പെങ്കടുത്തു. 30 വർഷത്തോളമായി കമ്മിറ്റി നാട്ടിൽ പാവപ്പെട്ട രോഗികൾ, അഗതികൾ, അനാഥകൾ എന്നിവർക്ക് സഹായങ്ങൾ വിതരണം ചെയ്തുവരുന്നു. ഇഫ്താർ സംഗമം കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ ഡോ. പി.കെ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പാണ്ടിക്കാടൻ അഹ്മദ് കബീർ അധ്യക്ഷത വഹിച്ചു.
അബ്ദുറഹ്മാൻ തുറക്കൽ ആമുഖ പ്രസംഗം നടത്തി. ‘ഒരുമ’ പ്രസിഡൻറ് കബീർ കൊണ്ടോട്ടി, കൊണ്ടോട്ടി സെൻറർ പ്രസിഡൻറ് സലീം മധുവായി, ശാഫി വെണ്ണേങ്കോടൻ, റസാഖ് കൊടവണ്ടി, ശംസു പള്ളത്തിൽ (മക്ക), എ.പി. സകരിയ, മുസ്തഫ അത്തിക്കാവിൽ (അൽലെയ്ത്ത്), പി.പി. സാബിർ എന്നിവർ സംസാരിച്ചു. അസ്കർ മൊക്കൻ, മുസ്തഫ തൊണ്ടിപറമ്പൻ, ഷാനി അത്തിക്കാവിൽ, എം.സി. അർഷദ്, മഷ്ഹൂദ് അമ്പാട്ട്, ഷാജി ഐവ, സിദ്ദു അത്തിക്കാവിൽ, ഫാഇസ് പുലാശ്ശേരി, അജ്മൽ കരുമ്പിലാക്കൽ, പി.കെ. സാദിഖ്, ബാസിത് പാണ്ടിക്കാടൻ, ഫാത്തിമ എരഞ്ഞിക്കൽ, സി.കെ. റജീന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മുഹമ്മദ് ശഹീം വടക്കേങ്ങര ഖിറാഅത്ത് നടത്തി. റഹ്മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും ഉസ്മാൻ കോയ എരഞ്ഞിക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.