ജിദ്ദ: ഒതായി, ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ ചെറിയപെരുന്നാൾ ആഘോഷപരിപാടി സംഘടിപ്പിച്ചു. ജിദ്ദയിലെ വാദി മുറ ഇസ്തിറാഹയിൽ നടന്ന പരിപാടി കമ്മിറ്റി രക്ഷാധികാരി സുൽഫിക്കർ ഒതായി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. വൈവിധ്യമാർന്ന സ്പോർട്സ് ആൻഡ് ആർട്സ് പരിപാടികൾ അരങ്ങേറി. സി.ടി. മുജീബ് പെരുന്നാൾ സന്ദേശം കൈമാറി. കെ.സി. ഫൈസൽ ബാബു ആമുഖ പ്രഭാഷണം നടത്തി. മുഹിസിന ടീച്ചർ, ഹബീബ് കാഞ്ഞിരാല, യു.പി. ജുനൈസ് ബാവ, റിയാദിൽനിന്ന് വന്നിട്ടുള്ള പി. ഹുസൈൻ കുട്ടി, കെ.ടി. നാസർ, കെ.പി. ഷാഫി , റാഫി മണ്ണയിൽ, കെ.സി. സക്കീർ , ഷഫീഖ് എന്നിവർ ആശംസ പ്രസംഗം നടത്തി, ഷാഹിദ് പന്തലിങ്ങൽ, ജംഷീർ ചാത്തലൂർ , കാദർ ഒതായി, കെ.പി. നിയാസ്, ഫവാസ് ഓതായി, കെ.പി. റന, റഫ ഷാഫി, കെ.പി. റിസ ,ഫാത്തിമ, അമാന എന്നിവർ ഗാനമാലപിച്ചു, പരിപാടിയിൽ ഗ്രൂപ്പുകളാക്കി തിരിച്ച് ക്വിസ് മത്സരവും, ഷൂട്ട് ഔട്ട്, വടം വലി, ലെമൺ സ്പൂൺ, ചാക്ക് റേസ്,ഫുട്ബാൾ തുടങ്ങി വിവിധ ഇനം പരിപാടികൾ അരങ്ങേറി. വി.ടി. ഷിജാഹ്, വി.ടി. ആരിഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി ടി. ഷബീബ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.