ജിദ്ദ: പാലക്കാട് ജില്ല പ്രവാസി കൂട്ടായ്മ ജിദ്ദയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൂട്ടായ്മയുടെ പ്രവർത്തക സമിതി യോഗം എൻജിനീയർ മുഹമ്മദ് വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. അബ്ദുൽ അസീസ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. ജിദ്ദയിലെ പാലക്കാട് ജില്ലാ കൂട്ടായ്മയിൽ ആയിരത്തോളം അംഗങ്ങൾ അടങ്ങുന്ന ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിെൻറ ജനറൽ ബോഡി യോഗം ഈ മാസം ആദ്യം ഒരുമിച്ചു കൂടുകയും അതിൽ പങ്കെടുത്ത 200 ഓളം അംഗങ്ങളിൽനിന്ന് 61 അംഗ പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തിരുന്നു. ഈ പ്രവർത്തക സമിതിയുടെ യോഗത്തിൽ നിന്നാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പ്രവർത്തക സമിതിയിൽ നിന്നും 43 എക്സിക്യൂട്ടിവ് അംഗങ്ങളെയും അതിൽനിന്നും ഭാരവാഹികളെയുമാണ് തെരഞ്ഞെടുത്തത്. അബ്ദുല്ല കുട്ടി എടപ്പലം, അഡ്വ. മുഹമ്മദ് ബഷീർ മണ്ണാർക്കാട്, അബ്ദുൽ ഹമീദ് ഒറ്റപ്പാലം, മുസ്തഫ തൃത്താല, ഷാനവാസ് ഒലവക്കോട്, മുജീബ് തൃത്താല, അബ്ദുൽ ലത്തീഫ് കരിങ്ങനാട്, നാസർ വിളയൂർ, മുജീബ് മൂത്തേടത്ത് എന്നിവർ യോഗത്തിന് നേതൃത്വം നൽകി. ഷാനവാസ് ഒലവക്കോട് സ്വാഗതവും ഉമ്മർ തച്ഛനാട്ടുകര നന്ദിയും പറഞ്ഞു. നവാസ് മേപ്പറമ്പ് അവതാരകനായിരുന്നു. സംഘടനക്ക് ആവശ്യമായ നിയമാവലിയും കൂട്ടായ്മയുടെ എംബ്ലവും യോഗത്തിൽ അവതരിപ്പിച്ചു.
ഭാരവാഹികൾ: അബ്ദുൽ അസീസ് പട്ടാമ്പി (പ്രസി.), മുജീബ് തൃത്താല, മുഹമ്മദലി കാഞ്ഞിരപ്പുഴ കോങ്ങാട്, ഷൗക്കത്ത് പനമണ്ണ (വൈസ് പ്രസി.), മുസ്തഫ തുറക്കൽ തൃത്താല (ജനറൽ സെക്ര.), ഉമ്മർ തച്ഛനാട്ടുകര, ഷാനവാസ് ഒലവക്കോട്, സൈനുദ്ദീൻ മണ്ണാർക്കാട് (ജോ. സെക്ര.), ഉണ്ണിമേനോൻ പാലക്കാട് (ട്രഷറർ), നാസർ വിളയൂർ (ഫൈനാൻസ് കൺട്രോളർ), ജിതേഷ് വാണിയംകുളം (വെൽഫെയർ കൺവീനർ ), വീരാൻ കുട്ടി മണ്ണാർക്കാട് (ജോയി. വെൽഫയർ കൺവീനർ), നവാസ് മേപ്പറമ്പ് (ഇവൻറ് കൺവീനർ), പ്രവീൺ വിശ്വനാഥ് (ജോയി. ഇവൻറ് കൺവീനർ), മുജീബ് മൂത്തേടത്ത് (പി.ആർ മീഡിയ കൺവീനർ), താജുദ്ദീൻ (ജോയി. പി.ആർ ആൻഡ് മീഡിയ കൺവീനർ), അഡ്വ. ബഷീർ മണ്ണാർക്കാട് (ലീഗൽ അഡ്വൈസർ), ഷഫീഖ് പട്ടാമ്പി (സ്പോർട്സ് കൺവീനർ), ആഷിഫ്ഖാൻ പട്ടാമ്പി (സ്പോർട്സ് ജോയി. കൺവീനർ), ഷാഫി മണ്ണാർക്കാട്, അബ്ദുൽ അസീസ് കോങ്ങാട്, ഷഹീൻ തച്ചമ്പാറ, ഷാജി ആലത്തൂർ, സലീം കുഴൽമന്നം, അബ്ദുൽ നാസർ പൊല്പുള്ളി, ഷെയ്ഖ് മുസ്തഫ നെന്മാറ, ഖാജാ ഹുസൈൻ മലമ്പുഴ, അബ്ദുൽ സുബ്ഹാൻ തരൂർ, സുഹൈൽ തച്ഛനാട്ടുകര, ബാദുഷ കോണിക്കുഴി, മുഹമ്മദലി കൊപ്പം (എക്സി. അംഗങ്ങൾ), അബ്ദുല്ലകുട്ടി എടപ്പലം, സക്കീർ നാലകത്ത്, അബ്ദുൽ ലത്തീഫ് കരിങ്ങനാട്, ഹുസൈൻ കരിങ്കറ, ഷാജഹാൻ കാഞ്ഞിരപ്പുഴ, അബ്ദുല്ലകുട്ടി കോതകുറുശ്ശി, എൻജി. മുഹമ്മദ് വല്ലപ്പുഴ, മുരളി കൊടുവായൂർ, സലീം പാലോളി, സുജിത് മണ്ണാർക്കാട്, അബ്ദുൽ ഹമീദ് ഒറ്റപ്പാലം, ഷഫീഖ് പട്ടാമ്പി (ഉപദേശക സമിതി).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.