ജിദ്ദ: ഹ്രസ്വ സന്ദർശനാർഥം സൗദിയിൽ എത്തിയ കേരള ഫുട്ബാൾ താരങ്ങൾക്ക് ജിദ്ദ റിയൽ കേരള എഫ്.സി സ്വീകരണം നൽകി. ജിദ്ദ ഹംദാനിയ വഫ വില്ലയിൽ നടന്ന പരിപാടി മുൻ ടൈറ്റാനിയം താരം സഹീർ പുത്തൻ ഉദ്ഘാടനം ചെയ്തു. സൈഫു വാഴയിൽ അധ്യക്ഷത വഹിച്ചു.
നോർത്ത് ഈസ്റ്റ് യുനൈറ്റഡ് താരവും ഇന്ത്യൻ ദേശീയ ടീം അംഗവുമായ വി.പി. മുഹമ്മദ് സുഹൈർ, സന്തോഷ് ട്രോഫി കേരള ടീം വിന്നിങ് കാപ്റ്റൻ ജിജോ ജോസഫ്, സന്തോഷ് ട്രോഫി കലാശ പോരാട്ടത്തിൽ 116ാം മിനിറ്റിൽ ഗോൾ മടക്കി പയ്യനാട് സ്റ്റേഡിയത്തിലെ പതിനായിരങ്ങളെ ഇളക്കി മറിച്ച് കേരളത്തിെൻറ നിർണായക വിജയത്തിന് കാരണമായ മുഹമ്മദ് സഫ്നാദ്, പകരക്കാരനായിറങ്ങി കേരളത്തിന്റെ വിജയത്തിൽ നിർണായകമായി മാറിയ സന്തോഷ് ട്രോഫിയിലെ ടോപ്പ് സ്കോറർ നിലമ്പൂർ സ്വദേശി ജസിൻ എന്നിവർക്കാണ് സ്വീകരണം ഒരുക്കിയത്. കാൽപന്തുകളിയിലെ ത്രസിപ്പിക്കുന്ന കളി ഓർമകൾ ഓരോ താരങ്ങളും പങ്കുവെച്ചു. റിയൽ കേരള പ്രസിഡൻറ് അംജദ് വാഴക്കാട് മുഖ്യപ്രഭാഷണം നടത്തി.
ടീം കാപ്റ്റൻ നിഷാദ് കൊളക്കാടൻ, സനൂപ് വെള്ളുവെമ്പ്രം, ഷുഹൈബ് തിരൂർക്കാട്, സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം സെക്രട്ടറി സലാം കാളികാവ്, മുൻ യൂനിവേഴ്സിറ്റി താരം സക്കീർ, ആസാദ് പോരൂർ, പി.കെ. സിറാജ് (ഗൾഫ് മാധ്യമം), അബുട്ടി പള്ളത്ത് എന്നിവർ സംസാരിച്ചു.
സഹീർ, സലീം വാഴക്കാട്, യാസർ, ഫഹദ്, അനസ് നിലംബൂർ, അബ്ദു, ഷുഹൈബ് എന്നിവർ പ്രശംസാഫലകം കൈമാറി. ഫിറോസ് ചെറുകോട് സ്വാഗതവും യാസർ വെള്ളുവമ്പുറം നന്ദിയും പറഞ്ഞു.
ആശാ ഷിജു, ഹക്കീം അരിമ്പ്ര, ഷബീർ, സൽമാൻ എന്നിവരൊരുക്കിയ ഗാനസന്ധ്യ പരിപാടിക്ക് മാറ്റുകൂട്ടി. സാജിർ പുള്ളിയിൽ, ബിജു ആക്കോട്, യഅ്കൂബ് ബാബു, സിയാദ് തങ്ങൾ, മുജീബ് അരിപ്ര, മുസമ്മിൽ, സി.സി. റസാഖ്, ജുനു, അൻവർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.