പ്ര​ശ​സ്​​ത സ​ർ​ക്ക​സ്​ ടീ​മാ​യ ‘സ​ർ​ക്യു ഡൂ ​സോ​ലെ​യി​ലി’​ന്‍റെ വിവിധ പ്ര​ക​ട​നങ്ങൾ (ഫ​യ​ൽ ഫോ​ട്ടോ)

'ജിദ്ദ സീസൺ 2022': കണ്ണഞ്ചിപ്പിക്കാൻ സർക്കസ്

ജിദ്ദ: 'ജിദ്ദ സീസൺ 2022'പരിപാടികളുടെ ഭാഗമായി ഈ ഈദുൽ ഫിത്റിന് ജിദ്ദയിൽ ലോകോത്തര സർക്കസ് അഭ്യാസവും. പ്രശസ്ത സർക്കസ് ടീം 'സർക്യു ഡൂ സോലെയിലി'ന്‍റെ പ്രകടനമാണ് ചെറിയ പെരുന്നാൾ അവധി ദിനമായ മേയ് രണ്ടിന് ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ ഒരുക്കിയതെന്ന് ജിദ്ദ സീസൺ മാനേജ്മെൻറ് വ്യക്തമാക്കി. ജൂൺ 28 വരെ തുടരും. സർക്കസിനു പുറമെ വിവിധ വിനോദ പരിപാടികളുമുണ്ടാകും. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാത്രി ഒമ്പത് മുതൽ 11 വരെയും വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് നാല് മുതൽ ആറ് വരെയും രാത്രി ഒമ്പത് മുതൽ 11 വരെയുമായിരിക്കും ഷോയെന്ന് മാനേജ്മെൻറ് അറിയിച്ചു.

ജിദ്ദ സീസൺ ഇതാദ്യമായാണ് പ്രത്യേക സർക്കസ് ഷോക്ക് സാക്ഷ്യം വഹിക്കുന്നത്. വിവിധ മാളുകളിലും ടിക്കറ്റ് ബുക്കിങ്ങിനുള്ള സൗകര്യം ഒരുക്കുമെന്നും മാനേജ്മെൻറ് പറഞ്ഞു.

Tags:    
News Summary - Jeddah Season 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.