ജിദ്ദ: എസ്.ഐ.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി നേതൃസംഗമവും കപ്പല്‍ യാത്രയും സംഘടിപ്പിച്ചു. 40ലധികം ഏരിയകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട സംഘടന ഭാരവാഹികൾക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എസ്.ഐ.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ ഐദറൂസി മേലാറ്റൂര്‍ ആമുഖഭാഷണം നടത്തി. സയ്യിദ് അന്‍വര്‍ തങ്ങള്‍ കൽപകഞ്ചേരി പ്രാർഥന നിര്‍വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ വേങ്ങൂർ, അന്‍വര്‍ ഫൈസി കാഞ്ഞിരപ്പുഴ എന്നിവര്‍ പ്രാരംഭ...
ജിദ്ദ: എസ്.ഐ.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി നേതൃസംഗമവും കപ്പല്‍ യാത്രയും സംഘടിപ്പിച്ചു. 40ലധികം ഏരിയകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട സംഘടന ഭാരവാഹികൾക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എസ്.ഐ.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ ഐദറൂസി മേലാറ്റൂര്‍ ആമുഖഭാഷണം നടത്തി. സയ്യിദ് അന്‍വര്‍ തങ്ങള്‍ കൽപകഞ്ചേരി പ്രാർഥന നിര്‍വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ വേങ്ങൂർ, അന്‍വര്‍ ഫൈസി കാഞ്ഞിരപ്പുഴ എന്നിവര്‍ പ്രാരംഭ പ്രകീര്‍ത്തന സദസ്സിന് നേതൃത്വം നൽകി. ഹിറ, ഫലസ്തീൻ, ശറഫിയ, ബലദ് എന്നീ നാല് മേഖലകളിൽ നിന്നുള്ള പ്രതിനിധികളെ യഥാക്രമം ഉമറുൽ ഫാറൂഖ്, അക്ബർ മോങ്ങം, സുഹൈൽ ഹുദവി, ഇർഷാദ് മേലാറ്റൂർ എന്നിവർ പരിചയപ്പെടുത്തി.
ഒരുവര്‍ഷത്തേക്കുള്ള പ്രവര്‍ത്തന രൂപരേഖ ഉള്‍ക്കൊള്ളുന്ന വാർഷിക കലണ്ടറിങ് ഉബൈദുല്ല തങ്ങൾ അവതരിപ്പിച്ചു. തംഹീദ്, തന്ശീത്, തഖ്തീം എന്നീ മൂന്നു സെഷനുകളിലായി നടന്ന പരിപാടികളിൽ അബ്ദുറഹ്മാൻ അറക്കൽ, നജ്മുദ്ദീൻ ഹുദവി എന്നിവർ ക്ലാസെടുത്തു. സമാപന പ്രാർഥന പ്രകീര്‍ത്തന സദസ്സിനു അന്‍വര്‍ തങ്ങള്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍, അബൂബക്കർ ദാരിമി ആലംപാടി, മുസ്തഫ ഫൈസി ചേരൂർ, സൽമാൻ ദാരിമി ആനക്കയം, അൻവർ ഫൈസി കാഞ്ഞിരപ്പുഴ, സൈനുദ്ദീൻ ഫൈസി പൊൻമള, മുഹമ്മദലി മുസ്ലിയാർ കാപ്പ് വെട്ടത്തൂർ എന്നിവര്‍ നേതൃത്വം നല്കി. പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന സി.എച്ച്. അബ്ദുന്നാസിറിന് ചടങ്ങിൽ യാത്രയയപ്പ് നല്കി. ഷബീര്‍ അരക്കുപറമ്പ്, ഗഫൂര്‍ അരിമ്പ്ര, മാസ്റ്റർ സല്ലാര്‍ അറക്കല്‍ എന്നിവര്‍ ഗാനമാലപിച്ചു.
മുജീബ് റഹ്മാനി മൊറയൂർ സമാപന സന്ദേശം നൽകി. എസ്.ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി സൈനുദ്ദീൻ ഫൈസി പൊൻമള നന്ദിയും പറഞ്ഞു. എസ്.ഐ.സി സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ഉസ്മാൻ എടത്തിൽ അവതാരകനായിരുന്നു. സൽമാൻ ദാരിമി ആനക്കയം, എം.എ. കോയ, ജാബിർ നാദാപുരം, ഫിറോസ് പരതക്കാട്, അബ്ദുൽ ഫത്താഹ് താനൂർ, മൊയ്തീൻ കുട്ടി അരിമ്പ്ര, മജീദ് പുകയൂർ, ഷബീർ ഊരകം, ഈസ കാളികാവ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.