ജിദ്ദയില്‍ മലപ്പുറം സ്വദേശി മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരണം

ജിദ്ദ: ജിദ്ദയിൽ നേരത്തെ മരിച്ച മലയാളിയുടെ മരണം കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസ്സൻ (56) ആണ് കഴിഞ്ഞ തിങ്കളാഴ്ച മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം എന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്നത്. 

എന്നാൽ ഇദ്ദേഹത്തിൻെറ സ്രവ പരിശോധന ഫലത്തിലാണ് കോവിഡ് പോസിറ്റീവ് ആയിരുന്നെന്ന് സ്ഥിരീകരിച്ചത്. അതോടെ ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയെല്ലാം ക്വാറൻറീനിലാക്കിയിട്ടുണ്ട്. 

സാമൂഹ്യ പ്രവർത്തകരുടെ മേൽനോട്ടത്തിൽ കബറടക്കത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിവരുന്നു. ഇതോടെ സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ആറായി. 

കോവിഡ് ചികിത്സയിലിരിക്കെ മലപ്പുറം തെന്നല വെസ്റ്റ്‌ ബസാർ സ്വദേശി കോട്ടുവാല ഇപ്പു മുസ്ലിയാർ (മുഹമ്മദ്‌ മുസ്ലിയാർ-57) കഴിഞ്ഞ ബുധനാഴ്ച മക്കയിൽ മരിച്ചിരുന്നു. റിയാദിൽ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാൻ, വിജയകുമാരന്‍ നായർ, മദീനയില്‍ കണ്ണൂര്‍ സ്വദേശി ഷബ്നാസ്, അല്‍ഖസീമിലെ ഉനൈസയില്‍ ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാൻ എന്നിവരാണ് മുമ്പ് കോവിഡ് ബാധിച്ച് മരിച്ചത്.

Tags:    
News Summary - Jeddha Malappuram Native died Covid 19 -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.