റിയാദ്: ജറൂസലം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ പ്രസിഡൻറ് ഡോണാള്‍ഡ് ട്രംപിെൻറ തീരുമാനത്തെ സൗദി ശൂറ കൗണ്‍സില്‍ അപലപിച്ചു. ശൂറ കൗണ്‍സില്‍ പ്രസിഡൻറ് ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ഇബ്രാഹീം ആല്ശൈഖിെൻറ അധ്യക്ഷതയില്‍ തലസ്ഥാനത്ത് തിങ്കളാഴ്ച ചേര്‍ന്ന യോഗമാണ് ട്രംപിെൻറ തീരുമാനത്തെ തള്ളിയത്. ട്രംപിെൻറ പ്രഖ്യാപനം ജൂത രാഷ്്ട്രത്തോടുള്ള അമേരിക്കയുടെ ചായ്്വ് വ്യക്തമാക്കുന്നതാണ്.
അതിനാല്‍ തന്നെ അറബ്, ഇസ്രായേല്‍ പ്രശ്നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ അമേരിക്കക്ക് അര്‍ഹത നഷ്ടപ്പെട്ടിരിക്കയാണെന്നും ശൂറ അഭിപ്രായപ്പെട്ടു.
സമാധാന ശ്രമങ്ങളെയും ലോകസുരക്ഷയെയും ഇത് ബാധിച്ചേക്കും. 1967ല്‍ ഇസ്രായേല്‍ പിടിച്ചെടുത്ത ഖുദ്സ് ഉള്‍പ്പെടെയുള്ള പ്രദേശത്തെ അധിനിവിഷ്ഠ ഭൂമിയായാണ് കണക്കാക്കുന്നത്. ജറൂസലം തലസ്ഥാനമായ ഫലസ്തീന്‍ രാഷ്ട്രം എന്ന സ്വപ്നത്തോടെയാണ് അറബ്, ഇസ്രായേല്‍ സമാധാന ചര്‍ച്ച മുന്നോട്ടുപോയിരുന്നത്. അന്താരാഷ്ട്ര കരാറുകളെയും സമാധാന ശ്രമങ്ങളെയും കാറ്റില്‍പറത്തുന്നതാണ് ട്രംപിെൻറ നിലപാട്.
ട്രംപിെൻറ പ്രഖ്യാപനത്തോടെ ഫലസ്തീന്‍ പ്രശ്നം പുതിയ വഴിത്തിരിവിലാണെന്നും ശൂറ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.