റിയാദ്: ജറുസലം വിഷയത്തിൽ ജോർഡനിലെ അമ്മാനിൽ ചേർന്ന അറബ് വിദേശകാര്യമന്ത്രിമാരുടെ യോഗം പുറപ്പെടുവിച്ച പ്രസ്താവനക്ക് സൗദി അറേബ്യയുടെ പിന്തുണ. ജറുസലം പട്ടണത്തെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച യു.എസ് നടപടിയെ അമ്മാൻ യോഗം അപലപിച്ചിരുന്നു. ഇന്നലെ റിയാദിലെ അൽയമാമ കൊട്ടാരത്തിൽ സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് അമ്മാൻ പ്രഖ്യാപനത്തിന് പിന്തുണ അറിയിച്ചത്.
മേഖലയുടെ സമാധാനത്തിന് ജറുസലം പ്രധാനമാണ്. 1967 ലെ അതിർത്തിയുടെ അടിസ്ഥാനത്തിൽ ഫലസ്തീൻ രാഷ്ട്രം നിലവിൽ വരാതെ പശ്ചിമേഷ്യയിൽ സ്ഥിരതയുണ്ടാകില്ല. അതിെൻറ തലസ്ഥാനം ജറുസലവും ആയിരിക്കണം -മന്ത്രിസഭായോഗം വ്യക്തമാക്കി. കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹമദ് അൽ ജാബിർ അസ്സബാഹുമായി നടത്തിയ ടെലഫോൺ സംഭാഷണം, മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാഖ്, സൈപ്രസ് പ്രസിഡൻറ് നികോസ് അനസ്റ്റാസിയഡസ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച എന്നിവയുടെ വിവരം സൽമാൻ രാജാവ് മന്ത്രിസഭയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.