ജിദ്ദ: ജിദ്ദയിൽ നടന്ന കേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻറ് മൂന്നാം സീസണിൽ ജെ.ഐ.സി.സി ട്രാവൻകൂർ ചാമ്പ്യന്മാരായി.
ഖാലിദ് ബിൻ വലീദ് ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ഫൈനലിൽ റഫ്ഷാദ് നയിച്ച കാലിക്കറ്റ് ബാഗ്ദിയെയാണ് 38 റൺസിന് ഷാനവാസ് സ്നേഹക്കൂട് നേതൃത്വം നൽകിയ ട്രാവൻകൂർ പരാജയപ്പെടുത്തിയത്.
നിശ്ചിത 12 ഓവറിൽ 156 റൺസ് എടുത്ത ട്രാവൻകൂറിന് മറുപടിയായി 118 റൺസ് എടുക്കാനേ കാലിക്കറ്റിനു കഴിഞ്ഞുള്ളൂ.
രണ്ട് ഓവറിൽ 13 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് എടുത്ത അൻവർ കല്ലമ്പലം കളിയിലെ താരമായി. ടൂർണമെൻറിലെ മികച്ച താരമായി തൃശൂർ കൊടിമരം ടീമിലെ ബദറും മികച്ച ബാറ്റ്സ്മാനായി ബാഗ്ദി കാലിക്കറ്റിലെ നിഷാദും മികച്ച ബൗളറായി ട്രാവൻകൂർ ടീമിലെ ജസീമും ട്രോഫികൾ സ്വീകരിച്ചു. ഫെയർ പ്ലേയ് ടീം അവാർഡ് തൃശൂർ കൊടിമരം സ്വന്തമാക്കി. സിഫ് പ്രസിഡൻറ് ബേബി നീലാമ്പ്ര, ഡോ. ഹാരിസ്, യു.പി.സി കമ്പനി അസിസ്റ്റൻറ് മാനേജർ ഇംതിയാസ് എന്നിവർ ടൂർണമെൻറിൽ പ്രധാന അതിഥികളായിരുന്നു.
അവാർഡ് ദാനത്തിനുശേഷം ജോബൻ, മാത്യൂസ് എന്നിവർ നേതൃത്വം നൽകിയ ഡി.ജെ കളിക്കളത്തിൽ പുത്തൻ അനുഭവമായിരുന്നു. നൗഷാദ്, അൻസാർ, ഫായിസ്, ഷാനവാസ് സ്നേഹക്കൂട്, ലുലു സൈനി എന്നിവർ അവാർഡ്ദാന ചടങ്ങുകൾക്ക് നേതൃത്വം നൽകി. അജ്മൽ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.