ജിദ്ദ: രണ്ടുദിവസത്തെ സന്ദർശനത്തിനായി സൗദി അറേബ്യയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി.
വെള്ളിയാഴ്ച വൈകീട്ട് ആറോടെ ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ ഇറങ്ങിയ ബൈഡൻ നേരെ ജിദ്ദ അൽസലാം കൊട്ടാരത്തിലെത്തി. കിരീടാവകാശിയുടെ നേതൃത്വത്തിൽ പ്രസിഡന്റിന് ഊഷ്മള വരവേൽപ് നൽകി. തുടർന്ന് സൽമാൻ രാജാവും കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി.
സന്ദർശനവുമായി ബന്ധപ്പെട്ട അജണ്ടയിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. സൗദി സ്റ്റേറ്റ് മന്ത്രിയും ദേശീയ സുരക്ഷാ ഉപദേശകനുമായ മുസാഈദ് ബിൻ മുഹമ്മദ് അൽഐബാൻ, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ, യു.എസ് ദേശീയ സുരക്ഷാ ഉപദേശകൻ ജാക് സുള്ളിവൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ശനിയാഴ്ച ജിദ്ദയിൽ നടക്കുന്ന അറബ്-അമേരിക്കൻ, 43-ാമത് ജി.സി.സി ഉച്ചകോടികളിലും യു.എസ് പ്രസിഡന്റ് പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.