റിയാദ്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ജോ ജോസഫിനെ വിജയിപ്പിക്കണമെന്ന് നവോദയ റിയാദ് അഭ്യർഥിച്ചു. കഴിഞ്ഞ ആറു വർഷമായി കേരളത്തിൽ നടക്കുന്ന വികസനപ്രവർത്തനങ്ങൾക്കും സർക്കാറിന്റെ വിപുലമായ ക്ഷേമ-സേവന പ്രവർത്തനങ്ങൾക്കും അംഗീകാരം തൃക്കാക്കരയിലെ ജനങ്ങൾ നൽകുമെന്നാണ് വിശ്വാസം. നാടിന്റെ സമഗ്ര വികസനവും മതേതരത്വ സംരക്ഷണവുമാണ് ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന മാനിഫെസ്റ്റോ.
എന്നാൽ, വ്യാജ -വിദ്വേഷ പ്രചാരണങ്ങളാണ് യു.ഡി. എഫിന്റെയും ബി.ജെ.പിയുടെയും കൈമുതൽ. മുഖ്യമന്ത്രിയെപ്പോലും അധിക്ഷേപിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചത് അവരുടെ രാഷ്ട്രീയ അധഃപതനത്തിന്റെ തെളിവാണ്. ഇത് മണ്ഡലത്തിലെ ജനങ്ങൾ തിരിച്ചറിയുകയും ഇടതുപക്ഷത്തിനനുകൂലമായി വിധിയെഴുതുകയും ചെയ്യും. പ്രവാസി പെൻഷൻ 3500 രൂപയായി വർധിപ്പിച്ചത് ഈ സർക്കാറാണ്. അതുകൊണ്ടുതന്നെ തൃക്കാകരയിലെ പ്രവാസി കുടുംബങ്ങൾ ഇടതുപക്ഷ സ്ഥാനാർഥിക്കനുകൂലമായി വോട്ട് രേഖപ്പെടുത്തണമെന്ന് നവോദയ സെന്റർ കമ്മിറ്റി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.