ദമ്മാം: 22 വർഷത്തെ അധ്യാപക ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയ ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ബോയ്സ് സെക്ഷനിലെ പ്രധാനാധ്യാപകൻ ജോൺ ജോസഫിനും ഭാര്യ ജാൻസി ടീച്ചറിനും ദമ്മാം ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. 1999ലാണ് ഇവർ ദമ്മാം ഇന്ത്യൻ സ്കൂളിലെത്തുന്നത്.
നേരത്തേ ഡൽഹിക്കടുത്തുള്ള മോദി നഗറിലെ മോദി ഇൻഡസ്ട്രിയൽ സ്കൂളിൽ ജോലി ചെയ്യുകയായിരുന്നു. സ്കൂളിൽ ആദ്യം സീനിയർ സെക്ഷനിൽ ഇംഗ്ലീഷ് പൊളിറ്റിക്കൽ സയൻസ് ടീച്ചറായായിരുന്നു ജോൺ തുടക്കം കുറിച്ചത്. ജാൻസി ഇക്കണോമിക്സ് ടീച്ചറായും ജോയിൻ ചെയ്തു. അതിനുശേഷം സ്കൂളിെൻറ എക്സാം അസിസ്റ്റൻറ് ഇൻ ചാർജ് ആയും പിന്നീട് ബോയ്സ് സെക്ഷനിൽ അക്കാദമിക് കോഒാഡിനേറ്ററായും നിയമിതനായി. തുടർന്ന് സീനിയർ ബോയ്സ് സെക്ഷനിൽ പ്രധാനാധ്യാപക പദവി ലഭിച്ചു. കഴിഞ്ഞ ഏഴു വർഷമായി ഇതേ പദവിയിൽ തുടരുകയായിരുന്നു. ഇനിയും ഏതാനും വർഷം അധ്യാപക ജീവിതത്തിൽ ബാക്കിയുണ്ടെങ്കിലും കുടുംബപരമായ ആവശ്യങ്ങൾകൊണ്ട് മാത്രമാണ് നാട്ടിലേക്ക് മടങ്ങിയത്.
എറണാകുളം മൂവാറ്റുപുഴ സ്വദേശിയാണ്. യാത്രയയപ്പ് ചടങ്ങിൽ കോഴിക്കോട് ജില്ല കമ്മിറ്റി പ്രസിഡൻറ് റസാഖ് തെക്കേപ്പുറം, ജനറൽ സെക്രട്ടറി അസ്ലം ഫറോക്ക്, പി.കെ. ഷിനോജ്, അബ്ദുൽ ഹമീദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.