ദമ്മാം: വാർത്തകളുടെ അതിവേഗത്തിനപ്പുറത്ത് സത്യം അന്വേഷിക്കുന്നതാവണം മാധ്യമപ്രവർത്തകരുടെ കടമയെന്ന് മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ സി. ദാവൂദ്. സമൂഹത്തിന്റെ മുഖ്യധാരയിൽ നിൽക്കുന്ന മാധ്യമപ്രവർത്തകർക്ക് യാന്ത്രികാനുഭവങ്ങൾക്ക് അപ്പുറത്ത് മനുഷ്യഹൃദയങ്ങളോട് സംവദിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദമ്മാം മീഡിയ ഫോറം സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ നേർവഴിയും ചോദ്യം ചെയ്യുന്നതിനുമുള്ള നാവുമാണ് മാധ്യമങ്ങൾ. അത് സത്യവും നീതിയും ഉൾക്കൊള്ളുന്നതാവണം എന്നും അദ്ദേഹം പറഞ്ഞു. സൗദിയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ലോകത്തിനുമുന്നില്‍ രാജ്യത്തെ വന്‍ശക്തിയാക്കി മാറ്റും.
വരുംനാളുകളില്‍ പശ്ചിമേഷ്യയിൽ സമാധാനം പുലരുന്ന സൗഹൃദത്തിന്റെ സമീപനങ്ങളാണ് പല രാജ്യങ്ങളില്‍നിന്നും ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. ഭാവിയില്‍ ഇത് പ്രവാസികളടക്കമുള്ളവര്‍ക്ക് ഏറെ പ്രതീക്ഷ നല്കുന്ന കാര്യമാണെന്ന് സി. ദാവൂദ് പറഞ്ഞു. ദമ്മാം മീഡിയ ഫോറം പ്രസിഡൻറ് മുജീബ് കളത്തില്‍ അധ്യക്ഷത വഹിച്ചു. മീഡിയ ഫോറം അംഗങ്ങളായ സാജിദ് ആറാട്ടുപുഴ, നൗഷാദ് ഇരിക്കൂര്‍, മലിക് മക്ബൂല്‍, സിറാജ് വെഞ്ഞാറമൂട്, പ്രവീണ്‍ വല്ലത്ത് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.